Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെ യഥാര്‍ത്ഥ ഗാന്ധിയനല്ലെന്ന് വെളിപ്പെടുത്തല്‍

Anna Hazare
ദില്ലി: ജനലോക്പാല്‍ ബില്ലിന് വേണ്ടി ഗാന്ധിയന്‍ വഴിയില്‍ അണ്ണാ ഹസാരെ നടത്തിയ സമരമുറ ലോകപ്രശസ്തി നേടിയെടുത്തിരിക്കുകയാണ്. നിശ്ചദാര്‍ഢ്യത്തോടെ പതിമൂന്നു ദിനങ്ങള്‍ ഹസാരെ നടത്തിയ നിരാഹാരസമരം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇതിന് മുന്നില്‍ കേന്ദ്രസര്‍ക്കാറിന് മുട്ടുമടക്കേണ്ടിവന്നിരിക്കുകയാണ്.

എന്നാല്‍ ഒരു വിദേശമാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ ആരെയുമൊന്ന് അമ്പരപ്പിക്കും. കാരണം ഹസാരെയൊരു ഗാന്ധിയന്‍ അല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. സിഡ്‌നി മോണിങ് ഹെറാള്‍ഡിന്റെ അന്താരാഷ്ട്ര വാര്‍ത്താവിഭാഗം എഡിറ്റര്‍ പീറ്റര്‍ ഹാച്ചറാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ റെലെഗന്‍ സിദ്ധിയെന്ന തന്റെ ഗ്രാമത്തില്‍ മാറ്റത്തിന് തുടക്കം കുറിച്ചതോടെയാണ് ഹസാരെ യഥാര്‍ഥത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഈ മാറ്റത്തിനായി ഹസാരെ മര്‍ദ്ദനമുറകള്‍ സ്വീകരിച്ചുവെന്നാണ് ഹാച്ചര്‍ പറയുന്നത്.

ഹസാരെ സ്വന്തം ഗ്രാമമായ റലെഗന്‍ സിദ്ധിയില്‍ മദ്യത്തിനെതിരെ നടത്തിയ സമരം അക്രമത്തിന്റെ പാതയിലായിരുന്നു എന്നും അതിനാല്‍ അദ്ദേഹത്തിന്റെ ആദ്യ വിജയം ഗാന്ധിയന്‍ സമരമുറകളിലൂടെ ആയിരുന്നില്ല എന്നുമാണ് പീറ്റര്‍ ഹാച്ചര്‍ സമര്‍ത്ഥിക്കുന്നത്.

ഗ്രാമത്തെ മദ്യവിമുക്തമാക്കാന്‍ ഹസാരെ നടത്തിയ ശ്രമം അക്രമത്തിന്റെ പാതയിലൂടെയായിരുന്നു. മദ്യപിച്ച ആരെ കണ്ടാലും കെട്ടിയിട്ട് പട്ടാളത്തിന്റെ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുമായിരുന്നു. ഗ്രാമത്തലവന്‍ ലണ്ടന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍, ഹസാരെയെ എല്ലാവര്‍ക്കും ബഹുമാനം കലര്‍ന്ന ഭയമാണ് എന്ന് പറയുന്നതായും ഹാച്ചര്‍ ചൂണ്ടിക്കാണിക്കുന്നു.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിക്കൊല്ലണമെന്ന് ഹസാരെ അഭിപ്രായപ്പെട്ടതും ഗാന്ധിയന്‍ തത്വങ്ങള്‍ക്ക് നേര്‍വിപരീതമാണെന്ന് ഹാച്ചര്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+