കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശധനം: രാംദേവിനെതിരെ കേസ്

  • By Lakshmi
Google Oneindia Malayalam News

Ramdev
ദില്ലി: കള്ളപ്പണത്തിനെതിരെ നിരാഹാരം നടത്തിയ യോഗഗുരു ബാബ രാംദേവിനെതിരെ വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിന് കേസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് രാംദേവിനും അദ്ദേഹത്തിന്റെ ട്രസ്റ്റിനുമെതിരെ കേസെടുത്തത്.

രാംദേവിന്റെ നേതൃത്വത്തിലുള്ള പഥജ്ഞലി ട്രസ്റ്റ്, ദിവ്യജോതി മന്ദിര്‍ ട്രസ്റ്റ് എന്നിവയുടെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നാണ് കേസ്.

അമേരിക്ക, ബ്രിട്ടന്‍, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രാംദേവ് ചട്ട വിരുദ്ധമായി സാമ്പത്തികസഹായം സ്വീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ബ്രിട്ടനില്‍ നിന്ന് ഏഴു കോടി രൂപയുടെ സാമ്പത്തിക സഹായം അദ്ദേഹത്തിന്റെ ട്രസ്റ്റ് സ്വീകരിച്ചതായി ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയി്ട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഹരിദ്വാര്‍ ശാഖ മുഖേനയാണ് ഈ ഇടപാട് നടന്നത്. സ്‌കോട്‌ലന്‍ഡില്‍ രാംദേവിന്റെ പേരിലുളള കൊട്ടാരത്തിന്റെ രേഖകളും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ രാംദേവ് നിരാഹാരസമരം നടത്തുകയും അത് ഒടുക്കും പൊലീസ് നടപടിയിലും വിവാദത്തിലും അവസാനിക്കുകയും ചെയ്തതോടെയാണ് രാംദേവിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്. രാംദേവിന്റെ ട്രസ്റ്റിന് ലഭിയ്ക്കുന്ന ധനസഹായങ്ങളും ഭൂമി ഇടപാടുകളും മറ്റും നേരത്തേ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരുന്നു.

English summary
The Enforcement Directorate (ED) on Thursday registered a foreign exchange violation case against Baba Ramdev and his trust. The Directorate has found evidence of Ramdev and his trusts receiving financial aid from the USA, Britain and New Zealand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X