കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന് 9ലക്ഷത്തിന്റെ ആദായനികുതി നോട്ടീസ്

  • By Lakshmi
Google Oneindia Malayalam News

Arvind Kejriwal
ദില്ലി: അഴിമതി വിരുദ്ധ സമരത്തില്‍ ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ സംഘത്തിലെ പ്രധാനിയായ അരവിന്ദ് കെജ്രിവാളിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഒന്‍പത് ലക്ഷത്തിലധികം രൂപ പിഴയടയ്ക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹസാരെ സമരം ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് കെജ്രിവാളിന് നോട്ടീസ് ലഭിച്ചത്. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായ കേജ്രിവാള്‍ 2006 ഫെബ്രുവരിയില്‍ സര്‍വ്വീസില്‍ നിന്ന് രാജിവച്ചിരുന്നു. എന്നാല്‍ രാജിസംബന്ധിച്ച വിവരം ആദായനികുതി വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

കൂടാതെ, കേജ്രിവാള്‍ ജോലിയില്‍ പ്രവേശിച്ച സമയത്ത് നല്‍കിയിരുന്ന ബോണ്ട് വ്യവസ്ഥകള്‍ ലംഘിച്ചതായും നോട്ടീസില്‍ പറയുന്നു. ജോലിയിലിരുന്ന് എടുത്ത ബാധ്യതകള്‍ അടച്ചുതീര്‍ത്താല്‍ മാത്രമേ രാജി അംഗീകരിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് സര്‍ക്കാരും.

പഠനാവധിയില്‍ പ്രവേശിച്ച കെജ്രിവാള്‍ സര്‍വ്വീസില്‍ തിരികെ പ്രവേശിച്ചില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. ഈ സമയത്ത് കൈപ്പറ്റിയ രണ്ടു വര്‍ഷത്തെ ശമ്പളമായ 3.50 ലക്ഷം രൂപ പലിശ ചേര്‍ത്ത് 4.16 ലക്ഷമാക്കി തിരിച്ചടയ്‌ക്കേണ്ടതുണ്ട്. കൂടാതെ കമ്പ്യൂട്ടര്‍ വാങ്ങാന്‍ ലോണ്‍ ആയി 50,000 രൂപ കൈപ്പറ്റിയ കെജ്രിവാള്‍ പലിശയിനത്തില്‍ ഒരു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നും നോട്ടീസില്‍ പറയുന്നു.

എന്നാല്‍ താന്‍ ബോണ്ട് വ്യവസ്ഥകള്‍ ഒന്നും ലംഘിച്ചിട്ടില്ലെന്ന് കേജ്രിവാള്‍ വ്യക്തമാക്കി. പഠനാവധിയുടെ സമയത്ത്, ജോലി രാജിവയ്ക്കുകയോ, വിരമിക്കുകയോ ചെയ്യില്ലെന്നായിരുന്നു ബോണ്ട് വ്യവസ്ഥ. 200 നവംബര്‍ ഒന്നു മുതല്‍ 2002 ഒക്‌ടോബര്‍ 31 വരെ പഠനാവധിയില്‍ പ്രവേശിച്ച താന്‍ 2002 നവംബര്‍ ഒന്നിന് സര്‍വ്വീസില്‍ തിരികെ പ്രവേശിച്ചിരുന്നു.

2005 ഒക്‌ടോബര്‍ ഒന്നുവരെ സര്‍വ്വീസില്‍ തുടര്‍ന്ന ശേഷം 2006 ഫെബ്രുവരിയിലാണ് രാജിവച്ചതെന്നും കേജ്രിവാള്‍ പറയുന്നു. 20042006 വരെ ശമ്പളമില്ലാത്ത അവധിയിലായിരുന്നു. അതിനാല്‍ ബോണ്ട് വ്യവസ്ഥ ഒരുതരത്തിലും ലംഘിച്ചിട്ടില്ല- കേജ്രിവാള്‍ വ്യക്തമാക്കി.

English summary
Just before Anna Hazare took on the government by going on a fast over the Lokpal Bill, the Income Tax department had slapped a notice on his key associate Arvind Kejriwal over unpaid dues amounting to over Rs 9 lakhs,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X