യുഎസില്‍ പീഡനക്കേസ്; വൈദികന്‍ കേരളത്തില്‍ ഒളിവില്‍

സഭയുടെ നിയന്ത്രണത്തില്‍ കോട്ടയം കോതനല്ലൂരിലുള്ള പ്രാര്‍ത്ഥനാലയത്തിലാണ് ഇപ്പോള്‍ അദ്ദേഹമുള്ളതെന്നാണ് റിപ്പോര്‍ട്ട്. 1973-74 കാലയളവില്‍ അമേരിക്കയിലെ ക്‌നാനായ കാത്തലിക് മിഷനു(സാന്‍ജോസ് മിഷന്‍) കീഴിലെ ബെന്റണ്‍ ഹാര്‍ബര്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഇദ്ദേഹം പീഡനം നടന്നതത്രേ.
സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പരാതിക്കാരി രംഗത്തുവന്നത്. അമേരിക്കക്കാരിയായ ആന്‍ ബ്രൗണിംഗിനെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോള്‍ നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. വൈദികന്‍ സമ്മര്‍ദ്ദം ചെലുത്തി ലൈംഗികമായി തന്നെ വശീകരിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആന്‍ ബ്രൗണിംഗിന്റെ പരാതി. തുടര്‍ന്ന് യുഎസ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.
ഇതോടെ സഭ ഇന്ത്യയിലേക്ക് രക്ഷപ്പെടുത്തിയ വൈദികന്‍ 2010 കഴിഞ്ഞ വര്‍ഷം മെയ് ഒന്നിന് സാന്‍ജോസ് മിഷനില്‍ നിന്ന് വിരമിച്ചിരുന്നു. എന്നാല്‍ ഇതേ കാലയളവില്‍ത്തെ അമേരിക്കയില്‍ അദ്ദേഹത്തിനെതിരേയുള്ള കേസ് സജീവമായി.
ജേക്കബ് വെള്ളിയന്‍ അമേരിക്കയില്‍ ജോലി ചെയത കാലത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ അത് അറിയിക്കണമെന്ന് കലമസൂ രൂപതാ ബിഷപ്പ് പോള്‍ ബ്രാഡ്‌ലി പ്രത്യേക അഭ്യര്‍ഥന പുറപ്പെടുവിച്ചിരിക്കുകയാണ്.
ജേക്കബ് വെള്ളിയനെ പൗരോഹിത്യത്തില്‍ നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് ബിഷപ്പ് പോള്‍ ബ്രാഡ്‌ലി നേരത്തേ കത്ത് അയയ്ക്കുകയും ചെയ്തിരുന്നു. പ്രാഥമികാന്വേഷണത്തില്‍ പരാതി ശരിയാണെന്നുകണ്ട് യുഎസ് ലോ എന്‍ഫോഴ്‌സ്‌മെന്റും കേസെടുത്തു. ഇതിനു തുടര്‍ച്ചയായാണ് അമേരിക്കയിലെ സഭയും അന്വേഷണം ആരംഭിച്ചത്.
അന്വേഷണങ്ങള്‍ക്കൊടുവില്‍ ലൈംഗിക പീഡനക്കേസ് തെളിയുകയും കടുത്ത ശിക്ഷ ഉറപ്പാവുകയും ചെയ്യുമെന്നു വന്നപ്പോഴാണ് വൈദികന്‍ കേരളത്തിലേയ്ക്ക കടന്നത്.












Click it and Unblock the Notifications