കൈക്കൂലി കൊടുക്കാത്തയാളെ പോലിസുകാര്‍ കൊന്നു
ലഖ്‌നൊ: അമ്പത് രൂപ കൈക്കൂലി നല്‍കാന്‍ തയ്യാറാകാത്തയാളെ പോലിസുകാര്‍ തല്ലി കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലുള്ള പാങ്കിയിലാണ് സംഭവം.
യാത്ര നിരോധനമുള്ള റോഡിലേക്ക് പ്രവേശിക്കാന്‍ 50 രൂപ കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാനാവില്ലെന്ന് ട്രക്ക് ഡ്രൈവറായ ഇര്‍ഷാദും സഹായി സിയാറാമും പറഞ്ഞതാണ് പോലിസുകാരായ ലാല്‍ സിങിനെയും സുരേന്ദ്ര കുമാറിനെയും ചൊടിപ്പിച്ചത്.
മാരകമായ ആക്രമണമാണ് പോലിസുകാര്‍ നടത്തിയത്. ഇര്‍ഷാദും സിയാറാമും കുഴഞ്ഞുവീണതോടെ ഇവര്‍ സ്ഥലം കാലിയാക്കുകയായിരുന്നു. ഇതില്‍ സിയാറാം ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചു. ലാല്‍സിങിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ക്കുമെതിരേ കൊലപാതകകുറ്റം ചാര്‍ത്തി കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications