ഉള്ളി വീണ്ടും കരയിക്കാനൊരുങ്ങുന്നു

കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി. തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഉള്ളി ഉത്പാദനം 2010ലേതിനേക്കാള്‍ കൂടിയിട്ടുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും വൈകിയിറങ്ങിയ കൃഷിയും വിലവര്‍ധനയ്ക്ക് കാരണമായെന്ന് ഉന്നതയോഗം വിലയിരുത്തി.
ഓരോ രണ്ടാഴ്ചയിലും ഉള്ളിവില വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി തോമസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഉപഭോക്തൃ സെക്രട്ടറി രാജീവ് അഗര്‍വാള്‍, നാഫെഡ് എം.ഡി. സഞ്ജീവ് ചോപ്ര എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
ഇതിന് മുമ്പ് 2011 വര്‍ഷാദ്യത്തില്‍ ഉള്ളിയുടെ വില കിലോയ്ക്ക് 100രൂപവരെ ഉയര്‍ന്നിരുന്നു. മോശം കാലാവസ്ഥയില്‍ ഉള്ളി വിളവെടുക്കാന്‍ കഴിയാതെ നശിച്ചുപോയതായിരുന്നു വിലവര്‍ധനയ്ക്ക പ്രധാന കാരണം. പിന്നീട് പാകിസ്താനില്‍ നിന്നും മറ്റും ഉള്ളി ഇറക്കുമതി ചെയ്താണ് ഭക്ഷ്യമന്ത്രാലയം വില നിയന്ത്രിച്ചത്.












Click it and Unblock the Notifications