Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിയ്ക്കെതിരെ ക്രിമിനല്‍ സംഘം: കുഞ്ഞാലിക്കുട്ടി

PK Kunjalikutty
തിരുവനന്തപുരം: തനിക്കെതിരെ വീണ്ടും വീണ്ടും കേസുകള്‍ നല്‍കുന്നവര്‍ക്ക് 'സാഡിസ്റ്റ്' മനസ്ഥിതിയാണുള്ളതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തനിയ്‌ക്കെതിരെ കേസുകള്‍ നല്‍കുന്നതിന് മുന്നില്‍ ക്രിമിനല്‍ സംഘമാണെന്നും അതിന് പിന്നില്‍ വിഎസാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

തനിയ്‌ക്കെതിരായ അനധികൃത സ്വത്ത് കേസ് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയതിനെപ്പറ്റി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തില്‍ എത്രപേരെ ദ്രോഹിക്കാന്‍ കഴിഞ്ഞുവെന്ന് ഓര്‍ത്തെടുത്ത് ആഹ്‌ളാദിക്കുന്നവരാണിവര്‍. വി.എസിനും മകനും എതിരെ എത്രയോ ആരോപണങ്ങളുണ്ട്. കേട്ടാല്‍ നിങ്ങള്‍ പോലും ഞെട്ടിപ്പോകും. അത്രയ്ക്കുണ്ട് ലിസ്റ്റ്. കേസുകള്‍ എനിക്ക് പുതിയതല്ല. മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീം കോടതി വരെ പതിനേഴോളം കോടതി-ഋകളിലായി ഒട്ടേറെ കേസുകള്‍ നേരിട്ടിട്ടുണ്ട്. അതെല്ലാം തള്ളിപ്പോയിട്ടുമുണ്ട്- അദ്ദേഹം പറഞ്ഞു.

കേസുകള്‍ നല്‍കുന്നതിന് പിന്നില്‍ മൂന്നുനാലുപേരുള്‍പ്പെട്ട ക്രിമിനല്‍ സംഘവും അവര്‍ക്ക് പിന്നില്‍ വി.എസുമാണുള്ളത്. മുസ്ലീം ലീഗിലെ ആരും ഈ സംഘത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കാസര്‍കോട് വെടിവയ്പ്പ് കേസ് സി.ബി.ഐയെ ഏല്പിക്കാനുള്ള കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ഐ.ടി വ്യവസായ നയവുമായി ബന്ധപ്പെട്ട് വിവിധ തൊഴില്‍ സംഘടനാ നേതാക്കളുമായി നടത്തിയ യോഗത്തിനുശേഷമാണ് മന്ത്രി വാര്‍ത്താലേഖകരെ കണ്ടത്. പൂട്ടിക്കിടക്കുന്ന മാവൂര്‍ റയോണ്‍സ്, അലിന്‍ഡ് എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് അയ്യായിരം രൂപാവീതം ഓണം പ്രത്യേക അലവന്‍സ് നല്‍കുംമെന്ന് അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+