കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി ഉത്രാടപ്പാച്ചിലില്‍

  • By Lakshmi
Google Oneindia Malayalam News

Onam Shopping
തിരുവോണത്തിനായുള്ള ഒരുക്കത്തിലാണ് മലയാളികള്‍, ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തില്‍ അവസാന തയ്യാറെടുപ്പ്. നാടും നഗരവും ഉത്രാടപ്പാച്ചിലിലാണ് ഉത്രാടനാളില്‍ ഓണവിപണിയും സജീവമാകും.

തെരുവോരക്കച്ചവടകേന്ദ്രങ്ങളിലും ഓണം മേളകളിലുമെല്ലാം ഇന്ന് തിരക്കോടുതിരക്കായിരിക്കും. രണ്ടുദിവസമായി അധികം മഴയില്ലാത്തതിനാല്‍ വ്യാപാരികളും പ്രതീക്ഷയിലാണ്. നഗരങ്ങളിലെല്ലാം തിരക്ക് തുടങ്ങിക്കഴിഞ്ഞു. ഓണക്കോടിയും പച്ചക്കറിയും മറ്റും വാങ്ങാനെത്തുന്നവരുടെ തിരക്കാണ് എവിടെയും.

ബുധനാഴ്ച ദില്ലിയിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരങ്ങളിലെങ്ങും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. തിരക്കേറാന്‍ സാധ്യതയുള്ളതിനാല്‍ മിക്കയിടങ്ങളിലും പ്രത്യേക നിരീക്ഷണസംവിധാനങ്ങളും ഏര്‍പ്പെടുത്തി.

കേരളത്തില്‍ ഓണത്തിരക്ക്‌ തകൃതിയാവുമ്പോള്‍ ലക്ഷക്കണക്കിന്‌ മറുനാടന്‍ മലയാളികള്‍ ഗൃഹാതുരതയോടെ ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകളുമായി കഴിയുന്നു. ഓണത്തെക്കുറിച്ച്‌ ഓര്‍ക്കാന്‍ പോലും കഴിയാതെ ജോലിത്തിരക്കില്‍ ഓണം ഒരു സാധാരണദിനം മാത്രമാകുന്നവരും കുറവല്ല.

English summary
Uthrada Pachil in Kerala means the frenzied rush and gaiety and hilarity attached to shopping for new clothes, vegetables and other savories for Thiruvonam celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X