കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരും നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍

  • By Lakshmi
Google Oneindia Malayalam News

VS and Chandy
തിരുവനന്തപുരം: സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കം മോഹന്‍ലാലിനും പിന്നാലെ ആദായനികുതി വകുപ്പ് സംസ്ഥാനത്തെ നിയമസഭാംഗങ്ങളുടെ മേല്‍ പിടിമുറുക്കുന്നു. എംഎല്‍എമാരുടെ സ്വത്തും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കാര്യങ്ങള്‍ നികുതിവകുപ്പ് അന്വേഷിച്ചുവരുകയാണ്.

ഇവര്‍ സമര്‍പ്പിച്ച സ്വത്തുവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലങ്ങള്‍ ഒത്തുനോക്കിയാണ് പരിശോധനകള്‍ നടക്കുന്നത്. ഒപ്പം ആദായനികുതി നല്‍കുന്നകാര്യവും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിനിടെ കണ്ടെത്തിയ രസകരവും എന്നാല്‍ ആശങ്കാജനകവുമായ ഒരുകാര്യം 140 എംഎല്‍എമാരില്‍ 60പേര്‍ക്ക് പാന്‍കാര്‍ഡ് ഇല്ലെന്നതാണ്.

പാര്‍കാര്‍ഡ് ഇല്ലാത്തവരില്‍ ഒരാള്‍ സിപിഎം എംഎല്‍എയായ കോലിയകോഡ് കൃഷ്ണന്‍ നായരാണ്. തിരഞ്ഞെടുപ്പ ്കമ്മീഷന് നല്‍കിയ സ്വത്ത് വിവരങ്ങള്‍ പ്രകാരം ഇദ്ദേഹത്തിന് ഒരുകോടിയുടെ സ്വത്തുണ്ട്. ചിറ്റൂര്‍ എംഎല്‍എയായ കെ അച്യുതനും പാന്‍കാര്‍ഡ് ഇല്ലാത്തയാളാണ്, ആദായനികുതി നല്‍കേണ്ട തരത്തിലുള്ള ഒരു വരുമാനവും തനിക്കില്ലെന്നാണ് അച്യുതന്‍ പറയുന്നത്.

സ്വത്തിനേക്കാളേറെ സാമ്പത്തിക ബാധ്യതകള്‍ തനിക്കുണ്ടെന്നും അതിനാല്‍ താന്‍ ആദായനികുതി നല്‍കേണ്ടകാര്യമില്ലെന്നുമാണ് അച്യുതന്‍ പറയുന്നത്. സത്യവാങ്മൂലപ്രകാരം ഇദ്ദേഹത്തിന് 5.8 ലക്ഷത്തിന്റെ സ്ഥാവര ആസ്ഥിയും അല്ലാതെ 80ലക്ഷത്തിന്റെ ആസ്തിയുമുണ്ട്.

മന്ത്രി ആര്യാടന്‍ മുഹമ്മദിനും പാന്‍കാര്‍ഡ് ഇല്ല. സത്യവാങ്മൂല പ്രകാരം ഇദ്ദേഹത്തിന് 40ലക്ഷത്തിന്റെ സ്വത്തും, ഭാര്യയ്ക്ക് 20ലക്ഷത്തിന്റെ സ്വത്തുമുണ്ട്. എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ കാര്യവും ഇങ്ങനെ തന്നെ ഇദ്ദേഹത്തിനും പാന്‍കാര്‍ഡ് ഇല്ല.

സത്യവാങ്മൂലപ്രകാരം ഇദ്ദേഹത്തിന് ആദായനികുതി നല്‍കേണ്ടുന്ന വരുമാനമില്ല. എന്നാല്‍ 87 ലക്ഷത്തിന്റെ സ്വത്തുണ്ട്. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബിന് 4കോടിയുടെ സ്വത്തുണ്ട്. ഇദ്ദേഹത്തിന് പാന്‍കാര്‍ഡുണ്ട്, പക്ഷേ സത്യവാങ്മൂലത്തില്‍ പറയുന്നത് ആദായനികുതി നല്‍കത്തക്ക വരുമാനമില്ലെന്നാണ്.

ഇക്കാര്യത്തില്‍ മാതൃകാ പുരുഷന്മാരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും. ആദായനികുതിയുടെ കാര്യത്തില്‍ ഇവര്‍ കൃത്യത പാലിക്കുന്നു. മന്ത്രി കെസി ജോസഫ്, മുന്‍മന്ത്രി തോമസ് ഐസക്, കെ മുരളീധരന്‍ എംഎല്‍എ തുടങ്ങിയവരും കൃത്യമായി ആദായനികുതി നല്‍കുന്നവരാണ്.

English summary
After tightening the screws on superstars, the Income-Tax Department is probing MLAs and ministers of the state whose affidavits attached to nomination papers are vague and contain gross discrepancies,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X