കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ വ്യോമസേന ഓഫിസര്‍ തൂങ്ങിമരിച്ചു

Google Oneindia Malayalam News

Anjali
ദില്ലി: കോര്‍ട്ട് മാര്‍ഷലിനു വിധേയയായ രാജ്യത്തെ ആദ്യ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥ അഞ്ജലി ഗുപ്ത ആത്മഹത്യ ചെയ്തു. ഐഎഎഫ് ഗ്രൂപ് ക്യാപ്റ്റനും സുഹൃത്തുമായ അമിത് ഗുപ്തയുടെ ഭോപ്പാലിലുള്ള വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. സൈന്യത്തിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ പീഢിപ്പിക്കുന്നുവെന്ന പരാതിയുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയിരുന്നു. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2005ല്‍ സൈന്യത്തില്‍ നിന്നു പിരിച്ചുവിട്ടു.

ഇപ്പോള്‍ ജോലി ചെയ്യുന്ന ബാംഗ്ലൂരില്‍ നിന്നും സെപ്തംബര്‍ ഏഴാം തിയ്യതിയാണ് അഞ്ജലി ഭോപ്പാലിലെത്തിയത്. മകന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് അമിത് എട്ടാം തിയ്യതി ഡല്‍ഹിക്കു പോയിരുന്നു.

എന്റെ കൂടെ ഡല്‍ഹിക്കുവരാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭോപ്പാലില്‍ ചില ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നായിരുന്നു മറുപടി. അസ്വാഭാവികമായ ഒരു പെരുമാറ്റവും അഞ്ജലിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല-അമിത് പറഞ്ഞു.

English summary
Former Indian Air Force (IAF) officer Anjali Gupta, the first woman to be court-martialled, committed suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X