Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപ്പോള്‍ ദേശീയ പതാകയും മെയ്ഡ് ഇന്‍ ചൈന!

Nation Flag
മുംബൈ: വിപണിയില്‍ നിന്ന് എന്ത് സാധനം വാങ്ങിച്ചാലും നിര്‍മ്മാണം ചൈനയെന്നല്ലാതെ മറ്റെന്തെങ്കിലും ലേബലുകള്‍ കണ്ടെത്തുകയെന്നത് ഇന്ന് വിഷമമാണ്. ഇന്ത്യയിലെ വിപണിയില്‍ക്കിട്ടുന്ന ഒട്ടുമിക്ക വസ്തുക്കളും ചൈനീസ് നിര്‍മ്മിതിയാണ്.

അച്ഛനും അമ്മയും അല്ലാത്ത എന്തും മെയ്ഡ് ഇന്‍ ചൈനയെന്ന ലേബലില്‍ വളരെ ചീപ്പായി വിപണിയില്‍ കിട്ടാനുണ്ട്. ഇവയുടെ ഗുണമേന്മയുടെ കാര്യത്തില്‍ മാത്രമേ നമ്മള്‍ ക്രോംപ്രമൈസ് ചെയ്യേണ്ടതുള്ളു.

വ്യാജ ഉല്‍പന്നങ്ങളുടേ പേരില്‍ ചൈന പഴികേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ അപാരമായ തൊലിക്കട്ടിയോടെ വീണ്ടും വീണ്ടും ചൈന നിര്‍മ്മാണവും കയറ്റുമതിയും തുടരുകയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ദേശീയ പതാകപോലും നിര്‍മ്മിച്ച് ചൈന ഇന്ത്യയിലേയ്ക്ക് തന്നെ കയറ്റി അയ്ക്കുന്നു.

ഇതൊരുമാതിരി കൊല്ലക്കുടിയില്‍ സൂചി വില്‍പന എന്നു പറഞ്ഞതുപോലെയാണ്. പക്ഷേ സംഗതി സത്യമാണ്. മുംബൈയില്‍ ലഭ്യമാകുന്ന ത്രിവര്‍ണ പതാകകള്‍ പലതിനും മെയ്ഡ് ഇന്‍ ചൈനയെന്ന ടാഗുണ്ട്. ഖാദി, പരുത്തിത്തുണി, സില്‍ക് തുടങ്ങിയവയില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പതാകകള്‍ക്ക് വില കുറച്ച് കൂടുതലാണ്.

ഈ പ്രശ്‌നത്തെ മുതലെടുക്കാനാണ് ചൈന ഇന്ത്യന്‍ പതാകയും നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. ഈ പതാകകള്‍ ഒരു രൂപയ്ക്ക് കിട്ടും. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനം, ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ നിരാഹാരസമരം തുടങ്ങി ദേശീയത അലയടിച്ച അവസരങ്ങലിലെല്ലാം ഈ വിലകുറഞ്ഞ ഡൂപ്ലിക്കേറ്റ് പതാകകള്‍ക്ക് വലിയ ചെലവായിരുന്നുവത്രേ.

എന്നാല്‍ ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് പ്രകാരമല്ല ചൈന പതാകകള്‍ ഉണ്ടാക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ത്രിവര്‍ണപതാകയിലെ അശോകചക്രമൊക്കെ ചൈനയിലെ നിര്‍മ്മാതാക്കള്‍ തോന്നിയപോലെ വരച്ചുചേര്‍ക്കുകയാണത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+