ഗായകന്‍ ഗോവിന്ദ റാവു അന്തരിച്ചു

1948ല്‍ പിവി കൃഷ്ണ അയ്യര്‍ സംവിധാനം ചെയ്ത നിര്‍മലയിലെ 'ശുഭ ലീല' എന്ന പാട്ടാണ് സാങ്കേതിക തികവുള്ള മലയാളസിനിമയിലെ ആദ്യത്തെ പിന്നണിഗാനം. ആദ്യത്തെ യുഗ്മഗാനമായ 'പാടുക പൂങ്കുയിലേ' എന്നത് പാടിയിട്ടുള്ളത് ഗോവിന്ദ റാവുവും പി ലീലയും ചേര്‍ന്നാണ്. ഈ പാട്ടുകള്‍ എഴുതിയത് ജ്ഞാനപീഠ ജേതാവായ ജി ശങ്കരക്കുറുപ്പും സംഗീതം നല്‍കിയത് ഇ ഐ വാര്യരുമാണ്.
പൂര്‍ണത്രേസ്യാ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ചക്കലമുട്ടുങ്ങല്‍ പള്ളിശ്ശേരി മഠത്തില്‍ കൃഷ്ണന്‍ എമ്പ്രാന്തിരിയുടെ മകനായി തൃപ്പുണിത്തറയിലായിരുന്നു ജനനം. മുസിരി സുബ്രഹ്മണ്യ അയ്യരുടെ അരുമശിക്ഷ്യനായിരുന്ന റാവു ഓള്‍ ഇന്ത്യ റേഡിയോയില്‍ നിന്ന് ചീഫ് പ്രൊഡ്യൂസറായി വിരമിച്ചതിനുശേഷം സംഗീതത്തില്‍ കൂടുതല്‍ സജീവമായിരുന്നു.
ഭാര്യ: കണ്ണന്‍കുളങ്ങര കോണാട്ടുമഠത്തില്‍ ഹൈമവതി, മക്കള്‍: രാജഗോപാല്‍, വാസന്തി, പത്മജ, ഉഷ.












Click it and Unblock the Notifications