ഖുറാന്‍ പാരായണം: സമ്മാനമായി തോക്കും ബോംബും!

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടിക്കുള്ള സമ്മാനം എ.കെ. 47 തോക്കും 34,000 രൂപയുമായിരുന്നു. രണ്ടാം സ്ഥാനക്കാരന് കിട്ടിയത് എ.കെ. 47 തോക്കും 24,000 രൂപയും. മൂന്നാം സ്ഥാനത്തിനുള്ള സമ്മാനം രണ്ട് ഗ്രനേഡുകളും 20,000 രൂപയും.
കുട്ടികള്‍ ഒരു കൈ പഠിക്കാനും മറുകൈ മതത്തിന്റെ രക്ഷയ്ക്കായി ആയുധമെടുക്കാനും ഉപയോഗിക്കണമെന്നാണ് സമ്മാനദാനച്ചടങ്ങില്‍ അല്‍ ശബാബ് നേതാവ് മുഖ്താര്‍ റോബോ ആഹ്വാനം ചെയ്തിരിക്കുന്നത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഇത്തരത്തിലുള്ള മത്സരം നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുയ
2011ല്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡായിരുന്നു ഒന്നാം സമ്മാനം.
കടുത്ത ക്ഷാമത്തിന്റെ പിടിയിലകപ്പെട്ട സൊമാലിയയില്‍ ലക്ഷക്കണക്കിനാളുകള്‍ പട്ടിണിമരണത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ അല്‍ ശബാബ് അവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പകരം ആയുധം നല്‍കുന്ന് വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിട്ടുണ്ട്.
പട്ടിണി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വിദേശ സംഘടനകള്‍ ഭക്ഷണമെത്തിക്കുന്നതിനെപ്പോലും അല്‍ ശബാബ് തടയുകയാണ്. അല്‍ ഖ്വെയ്ദ ബന്ധമുള്ള അല്‍ ശബാബിന്റെ നിയന്ത്രണത്തിലാണ് സൊമാലിയയുടെ ഭൂരിപക്ഷം ഭാഗങ്ങളും












Click it and Unblock the Notifications