കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശല്യമാകുന്ന എസ്എംഎസുകള്‍ മൊബൈലിന് പുറത്ത്

  • By Lakshmi
Google Oneindia Malayalam News

SMS
ദില്ലി: മൊബൈല്‍ ഫോണിലേയ്ക്കുവരുന്ന ശല്യക്കാരായ മാര്‍ക്കറ്റിങ് എസ്എംഎസുകള്‍ക്കും കോളുകള്‍ക്കും ചൊവ്വാഴ്ച മുതല്‍ നിയന്ത്രണം.

ചൊവ്വാഴ്ച മുതല്‍ ഒരു നമ്പറില്‍നിന്ന് ദിവസം 100 എസ്എംഎസ് മാത്രമേ അയയ്ക്കാനാകൂ. ടെലികോം നിയന്ത്രണ അതോറിറ്റി(ട്രായ്)ആണ് അനാവശ്യ എസ്എംഎസ് പ്രളയം നിയന്ത്രിക്കുന്നതിനായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിരോധനം ലംഘിച്ചാല്‍ സേവനദാതാക്കളില്‍ നിന്നും വന്‍തുകയായിരിക്കും പിഴയായി ഈടാക്കുക.

ചെറിയ തുക അടച്ചാല്‍ അണ്‍ലിമിറ്റഡ് ആയും ആയിരക്കണക്കിനുമൊക്കെ സൗജന്യ എസ്എംഎസ് നല്‍കുന്ന സ്‌കീമുകളെല്ലാം ട്രായ് നിയന്ത്രണം പ്രാബല്യത്തിലാകുന്നതോടെ നിലയ്ക്കുകയാണ്. എസ്എംഎസുകള്‍ സൗജന്യമായാലും കാശുകൊടുത്തുള്ളവയായാലും എല്ലാം 100ല്‍ ഒതുങ്ങണം.

നിയന്ത്രണം വന്നതോടെ നിലവിലുള്ള എസ്എംഎസ് പ്‌ളാനുകള്‍ മാറ്റേണ്ടിവരുമെന്ന് ടെലികോം കമ്പനികള്‍ പറയുന്നു. പ്രതിദിനം 100 എസ്എംഎസ് എന്ന നിയന്ത്രണം പുനഃപരിശോധിക്കണമെന്നു ടെലികോം സേവന ദാതാക്കളുടെ സംഘടന സിഒഎഐ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇത് പുനഃപരിശോധിക്കില്ലെന്നാണ് ട്രായ് പറയുന്നത്. . ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അപ്പോള്‍ പരിഹരിക്കാമെന്നും ട്രായി വക്താവ് പറഞ്ഞു.

നിലവില്‍ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കു ലഭിക്കുന്ന എസ്എംഎസ് പാക്കെജുകള്‍ ഈ മാസം 27മുതല്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ 20,000 വരെയുള്ള എസ്എംഎസ് പാക്കെജ് ടെലികോം സേവനദാതാക്കള്‍ ഉപയോക്താക്കള്‍ക്കു നല്‍കുന്നുണ്ട്.

ടെലിമാര്‍ക്കറ്റിങ് കമ്പനികളെ പുതിയ ചട്ടങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. മാര്‍ക്കറ്റിങ് എസ്എംഎസുകള്‍ നിര്‍ത്തല്‍ ചെയ്യാന്‍ ഉപയോക്താവ് സ്റ്റാര്‍ട്ട് എന്ന് ഇംഗ്ലീഷില്‍ എഴുതി 1909 എന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്താല്‍ മതി.

English summary
Starting from Tuesday, mobile users will get relief from telemarketing calls and SMSes as new regulations on the pesky calls will come into force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X