കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്: നാലു പ്രതികളെ വെറുതെ വിട്ടു

Google Oneindia Malayalam News

കോഴിക്കോട്: കലാപക്കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത നാലുപേരെ മാറാട് പ്രത്യേക കോടതി വെറുതെവിട്ടു. ജുവനൈല്‍ ബോര്‍ഡ് വിധി ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ അപ്പീലില്‍ മാറാട് സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

രണ്ടു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്ക് മൂന്നു വര്‍ഷം നല്ലനടപ്പും 22500 രൂപ പിഴയും മൂന്നുമാസത്തെ സാമൂഹിക സേവനവുമാണ് ജുവൈനല്‍ ബോര്‍ഡ് വിധിച്ചിരുന്നത്.

രണ്ട്, നാല്, അഞ്ച് പ്രതികള്‍ കടലുണ്ടി ആലിക്കോയ മുഖേനയും മൂന്നാം പ്രതി എടത്തൊടി രാധാകൃഷ്ണന്‍ മുഖേനയുമാണ് അപ്പീല്‍ നല്‍കിയത്. കേസ് നടക്കുന്നതിനിടെ വിദേശത്തേക്ക് മുങ്ങിയ ഒന്നാം പ്രതിക്കെതിരേയുള്ള കേസ് ഇപ്പോഴും ജുവൈനല്‍ ബോര്‍ഡിന്റെ പരിഗണനയിലാണ്.

കുട്ടികളെ പ്രതികളാക്കാന്‍ വേണ്ടത്ര തെളിവുകളില്ലെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

English summary
Marad Special court set free the four minor accused in the case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X