Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനിയോട് പിണക്കം; മോഡി യോഗത്തിനില്ല

Modi And Advani
ദില്ലി: ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ രഥയാത്രയോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പാര്‍ട്ടി ദേശീയകാര്യ നിര്‍വ്വാഹക സമിതി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു.

പാര്‍ട്ടിയുെ ദേശീയ നേതൃത്വത്തിലേക്ക് ഉയരാനും അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകാനും മോഡി നീക്കം നടത്തുന്നിടെയാണ് അദ്വാനി രഥയാത്ര പ്രഖ്യാപിച്ചത്. ഇത് തന്റെ മോഹങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്നാണ് മോഡി കരുതുന്നത്. ഇതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

അദ്വാനിയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് മോഡിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മോഡിയുടെ എതിര്‍പ്പ് മനസ്സിലാക്കി യാത്രയുടെ തുടക്കം ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മസ്ഥാനത്തുനിന്നു ബിഹാറിലെ ജെ.പി നഗറിലേക്ക് അദ്വാനി മാറ്റിയിരുന്നു. ബിഹാര്‍ മുഖ്യമന്തി നീതീഷ് കുമാര്‍ യാത്ര ഫഌഗ് ഓഫ് ചെയ്യും.

അതേസമയം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് മോഡി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് വിശദീകരണം. മോഡി ഉപവാസത്തില്‍ ആണെന്നും വീടിന് വെളിയില്‍ പോകില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്.

യുപിഎ സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചാണ് ദേശീയ നിര്‍വാഹക സമിതി ചര്‍ച്ച ചെയ്യുക. വിലക്കയറ്റം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രങ്ങള്‍ മെനയും. അദ്വാനിയുടെ രഥയാത്രയുടെ ഒരുക്കങ്ങളും ചര്‍ച്ചയ്ക്ക് വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+