വിദ്യാഭ്യാസ മന്ത്രിയ്ക്ക് പത്താംക്ലാസ് പരീക്ഷ

പത്താംക്‌ളാസില്‍ പഠിക്കുമ്പോള്‍ സയന്‍സിനും സാമൂഹ്യശാസ്ത്രത്തിനും പരാജയപ്പെട്ടതോടെ 1991ലാണ് കല്യാണ സുന്ദരം പഠിത്തം ഉപേക്ഷിക്കുന്നത്. പഠനം ഉപേക്ഷിച്ച ശേഷം സഹോദരനെ ഖനന ജോലിയില്‍ സഹായിക്കാന്‍ തുടങ്ങി. 10 വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങി.
2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചു. രാഷ്ട്രീയത്തില്‍ വിദ്യാഭ്യാസയോഗ്യത ഒരു അളവുകോലല്ലാത്തതിനാല്‍ അവിടെ കല്യാണസുന്ദരം തിളങ്ങി. പിന്നീട് പത്താംക്ലാസ് കഴിയാത്ത കല്യാണസുന്ദരം വിദ്യാഭ്യാസമന്ത്രിപദംവരെ എത്തി.
സെപ്റ്റംബര്‍ 29ന് വ്യാഴാഴ്ച ടിന്‍ഡിവനത്തിലെ ഒരു സ്‌കൂളില്‍ വച്ചായിരുന്നു പരീക്ഷ. എന്നാല്‍ കല്യാണസുന്ദരം എഴുതിയത് സയന്‍സ് പരീക്ഷ മാത്രാണ്. വെള്ളിയാഴ്ച നടന്ന സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് മന്ത്രിയെത്തിയില്ല.
പദ്മശ്രീ അവാര്‍ഡിന് പുതുച്ചേരിയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയെ ശുപാര്‍ശ ചെയ്യുന്നതിനായി ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്ത ക യോഗത്തില്‍ പങ്കെടുക്കാന്‍ പോയതിനാലാണ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നതെന്ന് മന്ത്രി പറയുന്നു.
എഴുതിയ സയന്‍സ് പരീക്ഷയ്ക്ക് 60 ശതമാനം മാര്‍ക്കു കിട്ടുമെന്ന ആത്മവിശ്വാസവും കല്യാണ സുന്ദരത്തിനുണ്ട്. 1991ല്‍ നടന്ന പത്താംതരം പരീക്ഷയില്‍ തമിഴ് ഭാഷയ്ക്ക് 48 മാര്‍ക്കും ഇംഗ്‌ളീഷിന് 47 മാര്‍ക്കും മന്ത്രി കരസ്ഥമാക്കിയിരുന്നു. വിദ്യാഭ്യാസമില്ലെങ്കിലും കണക്കിന്റെ കാര്യത്തില്‍ മന്ത്രി കല്യാണ സുന്ദരം മുമ്പിലും കിറുകൃത്യവുമാണ്. 75 മാര്‍ക്കാണ് അന്ന് മന്ത്രി കണക്കിന് കരസ്ഥമാക്കിയത്.
പത്താം ക്‌ളാസ് പാസായില്ലെങ്കിലും മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ ഓപ്പണ്‍ കോഴ്‌സ് വഴി ബി.എ.ഹിസ്റ്ററി പഠിക്കുന്നുണ്ട് മന്ത്രി. മന്ത്രിയായതിനാല്‍ ഒരു ഡിഗ്രി വിലയ്ക്കു വാങ്ങാന്‍ പലരും തന്നോട് പറഞ്ഞുവെന്നും എന്നാല്‍ തിരിമറി നടത്തി തനിയ്‌ക്കൊരു ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്നും മന്ത്രി പറയുന്നു.












Click it and Unblock the Notifications