കശ്മീര്‍ നിയമസഭയില്‍ ഫാനും പറന്നു!

പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചതില്‍ പ്രകോപിതനായ പ്രതിപക്ഷാംഗം ഫാന്‍ എടുത്തെറിഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകന്‍ സയിദ് മുഹമ്മദ് യൂസഫ് ഷായുടെ കസ്റ്റഡി മരണത്തെച്ചൊല്ലിയായിരുന്നു ബഹളം.പിഡിപി അംഗം ഇഫ്തിഖര്‍ ഹുസൈന്‍ അന്‍സാരി അടുത്തിരുന്ന പെഡസ്റ്റല്‍ ഫാന്‍ വലിച്ചെറിയുകയായിരുന്നു. ഇതേത്തുടര്‍ന്നു സഭ അര മണിക്കൂര്‍ നിര്‍ത്തിവച്ചു.
സയിദിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണെന്നു പ്രതിപക്ഷ നേതാവ് മെഹ്ബൂബ മുഫ്തി ആരോപിച്ചു. ഒമര്‍ ഇയാളെ കൈകാര്യം ചെയ്‌തെന്ന് ആരോപണമുണ്ട്. വിഷയത്തില്‍ ജഡ്ജിയെപ്പോലെയാണു മുഖ്യമന്ത്രിയുടെ പെരുമാറ്റമെന്നും മെഹ്ബൂബ ആരോപിച്ചു.
തെക്കന്‍ കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സയ്യിദ് മുഹമ്മദ് യൂസഫ് (55) സെപ്തംബര്‍ 29 നാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്.
നിയമസഭയില്‍ മത്സരിക്കുന്നതായി സീറ്റ് ലഭിക്കുന്നതിന് യൂസഫിന് 1.18 കോടി നല്‍കിയെന്ന ആരോപണവുമായി മറ്റു രണ്ടു പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
യൂസഫിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂസഫിന്റെ ബന്ധുക്കളും മുന്നോട്ടു വന്നിട്ടുണ്ട്.












Click it and Unblock the Notifications