കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തും: ഹസാരെ

  • By Lakshmi
Google Oneindia Malayalam News

Anna Hazare
മുംബൈ: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസാക്കണമെന്ന് അണ്ണാ ഹസാരെ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ലെങ്കിലും വീണ്ടും നിരാഹാരസമരം നടത്തുമെന്നും ശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യമൊട്ടുക്കും സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രക്ഷോഭപരിപാടികളുടെ ആദ്യഘട്ടമെന്ന നിലയില്‍ ഒക്‌ടോബര്‍ പതിമൂന്നിന് ഹരിയാനയിലെ ഹിസാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പ്രചരണം നടത്തും.

ലോക്പാല്‍ ബില്‍ ശീതകാലസമ്മേളനത്തിലും പാസ്സാക്കിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തമായി പുനരാരംഭിക്കും. ജനലോക്പാല്‍ ബില്‍ നടപ്പാക്കുന്നത് കോണ്‍ഗ്രസ് തടയുകയാണെന്ന് ഹിസാറിലെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും കോണ്‍ഗ്രസിന് വോട്ടു ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുമെന്നും- ഹസാരെ പറഞ്ഞു.

ലോക്പാല്‍ ബില്ലിനെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മൂന്നു ദിവസം നിരാഹാരം അനുഷ്ഠിക്കാനാണ് ഹസാരെയുടെ തീരുമാനം. ഒക്‌ടോബര്‍ 13നും 15നും ഇടയില്‍, തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ, എന്നിവിടങ്ങളില്‍ പര്യടനം നടത്തുമെന്നും ഹസാരെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

English summary
Anna Hazare on Tuesday put Congress on notice on the Lokpal issue, saying he will campaign against it in election-bound states if the Centre fails to get his version of the anti-corruption bill passed in Parliament's Winter Session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X