കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം കേസ്: മുന്‍ എജിയെ ചോദ്യം ചെയ്യും

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ. ദാമോദരനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ.ബീരാനെയും ഗവണ്‍മെന്റ് പ്‌ളീഡല്‍ അനില്‍ തോമസിനെയും ചോദ്യം ചെയ്യാനും തീരുമാനമായി.

ഇവര്‍ക്കെതിരെ കെ.എ. റൗഫ് കോഴിക്കോട് ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണു ചോദ്യം ചെയ്യല്‍.

ഒക്ടോബര്‍ രണ്ടാംവാരത്തോടെ കേസിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഐസ്‌ക്രീം കേസില്‍ മൂന്ന് മാസത്തിനകം അന്വേഷണം അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെളിവെടുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കാനാണു നീക്കം.

ഐസ്‌ക്രീം കേസില്‍ അനൂകൂല വിധിക്കായി എം.കെ ദാമോദരന് 32.5 ലക്ഷം രൂപ നല്‍കിയെന്നു റൗഫ് ആരോപിച്ചിരുന്നു. ഇതിന്റെ രേഖകള്‍ നേരത്തെ കണ്ടെടുത്തിരുന്നു. കേസ് വിചാരണ നടത്തിയ സെഷന്‍സ് ജഡ്ജി സത്യനില്‍ നിന്ന് ഒക്ടോബറില്‍ അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

English summary
Investigation team decided to question former Advocate General MK Damodharan over the Ice Cream Parlour sex scandal case,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X