കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ സമരത്തിന് സ്റ്റീവ് ജോബ്‌സിന്റെ സഹായം

  • By Lakshmi
Google Oneindia Malayalam News

Anna Hazre
മുംബൈ: ജനലോക്പാല്‍ ബില്ലിനായി താന്‍ നടത്തിയ സമരത്തില്‍ ആപ്പിള്‍ ഉടമ സ്റ്റീവ് ജോബ്‌സിന്റെ സംഭാവന മറക്കാന്‍ കഴിയില്ലെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ.

രാംലീല മൈതാനത്ത് ഉപവാസസമരം നടത്തുന്നതിനിടെ പാര്‍ലമെന്റില്‍ ലോക്പാല്‍ ില്ലിനെക്കുറിച്ച് നടന്ന ചൂടന്‍ ചര്‍ച്ചകള്‍ ഹസാരെ ലൈവായി കണ്ടത് ഐപാഡിലൂടെയായിരുന്നു. ഹസാരെയും കിരണ്‍ ബേദിയും ഐപാഡിലൂടെ ഈ രംഗങ്ങള്‍ വീക്ഷിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഐപാഡിന്റെ സ്രഷ്ടാവായ സ്റ്റീവ് ജോബ്‌സിന് ഇക്കാര്യത്തില്‍ നന്ദി പറയുകയാണ് ഹസാരെ. തന്റെ പോരാട്ടങ്ങളില്‍ ജോബ്‌സിന്റെ സംഭാവനയായ ഐപാഡ് ഏറെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. മണ്മറഞ്ഞുപോയ ജോബ്‌സിന്റെ കണ്ടെത്തലുകള്‍ ലോകം എന്നെന്നും ഓര്‍ക്കും. അദ്ദേഹത്തിന്റെ മരണവാര്‍ത്ത തന്നെ നൊമ്പരപ്പെടുത്തുന്നതായും ഹസാരെ പറഞ്ഞു.

പോരാട്ടങ്ങള്‍ക്ക് പുതിയ മാനം നല്‍കാന്‍ ജോബ്‌സിന്റെ കണ്ടെത്തലുകള്‍ക്ക് സാധിക്കും. ജനലോക്പാല്‍ ബില്ലിനായുള്ള സമരങ്ങളിലൂടെ താന്‍ അത് അനുഭവിച്ചറിഞ്ഞതാണെന്നും ഹസാരെ വ്യക്തമാക്കി.

ജനലോക്പാല്‍ ബില്ലിനായി അണ്ണാ ഹസാരെ നടത്തിയ ജനമുന്നേറ്റത്തില്‍ വിവരസാങ്കേതിക ലോകം വഹിച്ച പങ്ക് ചെറുതല്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും ഒപ്പം ഐപാഡും ഐപോഡുമെല്ലാം വിപ്ലവത്തിന്റെ സന്ദേശവാഹകരമായി.

English summary
Gandhian crusader, Anna Hazare who followed the Lokpal debate during his fight against corruption on his iPad said that Steve Jobs, co-founder, Apple helped him in his fight for a strong Lokpal Bill,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X