വിപണിക്ക് അപ്രതീക്ഷിത തിരിച്ചടി

എന്നാല്‍ ഇത്തരം ശുഭവാര്‍ത്തകളെ മുഴുവന്‍ നിരാകരിച്ചുകൊണ്ട് വെള്ളിയാഴ്ച പുറത്തിറങ്ങുന്ന പണപ്പെരുപ്പ നിരക്കിനെ കുറിച്ചുള്ള കണക്കിലേക്കാണ് വിപണിയുടെ കണ്ണ് നീണ്ടത്. പണപ്പെരുപ്പനിരക്ക് കൂടുതലാണെങ്കില്‍ ഒക്ടോബര്‍ 25ന് റിസര്‍വ് പ്രഖ്യാപിക്കുന്ന നയപ്രഖ്യാപനത്തില്‍ അടിസ്ഥാന നിരക്കുകളില്‍ വീണ്ടും മാറ്റം വരുത്താനുള്ള സാധ്യതയാണ് എല്ലാവരും മുന്നില്‍ കണ്ടത്. അതോടൊപ്പം പച്ചക്കത്തുമെന്ന് കരുതിയിരുന്ന യൂറോപ്യന്‍ മാര്‍ക്കറ്റ് നഷ്ടത്തിലാണ് കച്ചവടം നടത്തുന്നത്. ഫ്രാന്‍സിന്റെ സിഎസി, ജര്‍മനിയിലെ ഡാക്‌സ്, ബ്രിട്ടനിലെ എഫ്ടിഎസ് എന്നിവ ഒരു ശതമാനത്തിലധികം താഴോട്ടിറങ്ങി.
ഇതോടെ ബുധനാഴ്ചത്തെ നേട്ടത്തില്‍ ലാഭമെടുക്കാന്‍ വേണ്ടി നിക്ഷേപകര്‍ തിക്കും തിരക്കും കൂട്ടാന്‍ തുടങ്ങി. പ്രധാനകമ്പനികളായ എല്‍ ആന്റ് ടി, ഐടിസി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, എച്ച്‌യുഎല്‍, ഭെല്‍, കോള്‍ ഇന്ത്യ കമ്പനികളുടെ ഓഹരി മൂല്യത്തില്‍ കാര്യമായ കുറവുണ്ടായി.
സെന്‍സെക്‌സ് 74.47 പോയിന്റും നിഫ്റ്റി 21.55 പോയിന്റും താഴേക്കിറങ്ങി. രാവിലെ 17079വരെ ഉയര്‍ന്നതിനുശേഷം താഴേക്കിറങ്ങിയ മുംബൈ സൂചിക 16883.92ലും ദേശീയ ഓഹരി സൂചിക 5135.05 വരെ ഉയര്‍ന്ന് 5077.85ലും ക്ലോസ് ചെയ്തു.
ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീല്‍, എച്ച്‌സിഎല്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഡിഎല്‍എഫ് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം ജിന്‍ഡാല്‍ സ്റ്റീല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ, ടാറ്റാ മോട്ടോര്‍സ്, ഭാരത് പെട്രോളിയം സ്‌റ്റോക്കുകള്‍ രണ്ടരശതമാനത്തോളം താഴേക്കു പോന്നു.












Click it and Unblock the Notifications