2ജി: കേന്ദ്രത്തിനു സുപ്രീം കോടതിയുടെ വിമര്‍ശനം

ലേലത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന നയമാണ് എ രാജയ്ക്കു കീഴിലായിരുന്ന ടെലികോം മന്ത്രാലയം സ്വീകരിച്ചത്. അതേസമയം പരിമിതമായ സ്‌പെക്ട്രം ലേലം ചെയ്യണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായം.
എന്നാല്‍ ഇത് കണക്കിലെടുക്കാതെ രാജ സ്വന്തം നയവുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.എന്നാല്‍ രാജയെ തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. അഴിമതി നടക്കുന്നുവെന്നറിഞ്ഞിട്ടും അത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നതെന്തു കൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം.
2ജി സ്‌പെക്ട്രം കേസില്‍ നടപടികള്‍ വൈകുന്നതിനെതിരേയും വിമര്‍ശനമുണ്ടായി. ഏഴുവര്‍ഷത്തിനകമെങ്കിലും വിചാരണ പൂര്‍ത്തിയാകുമോ എന്നും കോടതി ചോദിച്ചു. അന്വേഷണം ദ്രുതഗതിയില്‍ നടക്കുന്നുവെന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരന്‍ റാവലിന്റെ വാദം കോടതി തള്ളി. ജസ്റ്റിസുമാരായ ജി എസ് സിങ്‌വി, എച്ച് എല്‍ ദത്തു എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.












Click it and Unblock the Notifications