കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത സ്വത്ത് ജയലളിതയുടെ വിചാരണ തുടങ്ങുന്നു

  • By Ajith Babu
Google Oneindia Malayalam News

Jayalalithaa
ബാംഗ്ലൂര്‍: അനധികൃതമായി സ്വത്തു സമ്പാദിച്ച കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ ജയലളിതയുടെ വിചാരണ വ്യാഴാഴ്ച മുതല്‍ ബാംഗളൂരിലെ കോടതിയില്‍ ആരംഭിക്കും.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്ന ജയലളിതയുടെ ആവശ്യം സുപ്രീം കോടതി തള്ളി. സുരക്ഷാ ക്രമീകരണങ്ങള്‍ തൃപ്തികരമെന്നു കോടതി വിലയിരുത്തി.

ജയലളിതയ്ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സുരക്ഷ നല്‍കാമെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കര്‍ണാടക ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വ്യാഴാഴ്ച മുതല്‍ വിചാരണ ആരംഭിക്കാമെന്ന് കോടതി നിര്‍ദേശിച്ചത്.

1991 മുതല്‍ 96 വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കേ ജയലളിത അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണു കേസ്. ഇതിന്റെ വിചാരണ നടപടികള്‍ ബാംഗ്ലൂര്‍ കോടതിയില്‍ തുടങ്ങാനിരിക്കുകയാണ്.

English summary
The Supreme Court on Wednesday, Oct 19 overruled Tamil Nadu Chief Minister, Jayalalithaa's plea and directed her to appear before the Bangalore court on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X