Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസര്‍വ് ബാങ്ക്‌ വീണ്ടും നിരക്കുകള്‍ ഉയര്‍ത്തി

Rbi
മുംബൈ: പണപ്പെരുപ്പ നിരക്കിനെ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ വീണ്ടും മാറ്റം വരുത്തി. സാമ്പത്തികലോകം പ്രതീക്ഷിച്ചതുപോലെ റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും കാല്‍ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്.

അതേ സമയം കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടുമില്ല. 2010 മാര്‍ച്ച് മുതല്‍ 13ാമത്തെ തവണയാണ് നിരക്കുകളില്‍ മാറ്റം വരുത്തുന്നത്. ഇതോടെ വാഹന, ഹൗസിങ്, വ്യക്തിഗത ലോണുകളുടെ പലിശനിരക്കില്‍ കാര്യമായ വര്‍ധനവുണ്ടാവും. ചൊവ്വാഴ്ചത്തെ വര്‍ധനവ് മൂലം പലിശനിരക്കില്‍ 525 ബേസിക് പോയിന്റാണ് അധികരിച്ചത്.. സേവിങ്‌സ് ബാങ്ക് എക്കൗണ്ടുകളുടെ പലിശനിരക്കിലുണ്ടായിരുന്ന നിയന്ത്രണം പിന്‍വലിക്കാന്‍ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് റിസര്‍വ് ബാങ്ക് ചുമത്തുന്ന പലിശനിരക്കായ റിപ്പോ ഇതോടെ എട്ടരശതമാനത്തിലും ബാങ്കുകളുടെ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന റിവേഴ്‌സ് റിപ്പോ 7.5 ശതമാനത്തിലും എത്തി. വരുന്ന ഡിസംബറോടു കൂടി പണപ്പെരുപ്പത്തില്‍് കുറവുണ്ടാവുമെന്നാണ് റിസര്‍വ് ബാങ്ക് കണക്കുകൂട്ടുന്നത്.

മാര്‍ച്ചോടുകൂടി നിരക്ക് ഏഴുശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാവുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവു പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 7.6 ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+