ദീപാവലിത്തിളക്കം; സ്വര്‍ണം കുതിച്ചു

ഗ്രാമിന് 75 രൂപയാണ് ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത്. 2,500 രൂപയില്‍ നിന്ന് 2,575 രൂപയായാണ് ഗ്രാമിന് വില ഉയര്‍ന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പവന് 20,000 രൂപ നിലവാരത്തില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വര്‍ണവില.
ആഗസ്റ്റ്് 22ന് ആദ്യമായി 21,000 ഭേദിച്ച് മുന്നേറിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ചെറിയതോതില്‍ കയറിയും ഇറങ്ങിയും മുന്നോട്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ഒറ്റയടിയ്ക്ക് 600രൂപ കൂടിയിരിക്കുന്നത്.
ദീപാവലി പ്രമാണിച്ച് ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടിയതാണ് ആഭ്യന്തരവിപണിയില്‍ വില ഉയരാന്‍ കാരണം. ദീപാവലിയുടെ ഭാഗമായുള്ള ധന്‍തേരസ് ദിനമായ തിങ്കളാഴ്ച മുതല്‍ രാജ്യത്ത് സ്വര്‍ണവില്‍പന ഉയരത്തിലാണ്.
ദീപാവലി ആഘോഷങ്ങളുടെ ആദ്യദിനമായ ധന്‍തേരസ് ദിവസം സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും ഉണ്ടാക്കുമെന്നാണ് വിശ്വാസം.
ഗുജറാത്തികളും മറ്റും ദീപാവലി പുതുവര്‍ഷമായിട്ടാണ് ആഘോഷിക്കുന്നത്. പുതുവര്‍ഷം തുടങ്ങുമ്പോള്‍ സ്വര്‍ണം വാങ്ങിക്കുയെന്നത് ശുഭകരമായതിനാല്‍ പലരും ഈ രീതി പതിവായി തുടരുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവും ഇക്കൂട്ടത്തില്‍ പ്രതിഫലിച്ചു. ന്യൂയോര്‍ക്ക് വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 8.20 ഡോളര്‍ വര്‍ധിച്ച് 1,712.80 ഡോളറിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications