വാളകം: ചുരുളഴിയാതെ ഒരു മാസം

തുടര്‍ന്ന് അപകടമാണെന്ന് കരുതിയ ഹൈവെ പോലീസ് കൃഷ്ണകുമാറിനെ ആശുപത്രിയിലെത്തിച്ചു.കാറില്‍ നിന്ന് നാലു പേര് തന്നെ വലിച്ചെറിയുകയായിരുന്നുവെന്നാണ് കൃഷ്ണകുമാര്‍ ആദ്യം മൊഴി നല്‍കിയത്. അതിക്രൂരമായി ആക്രമിക്കപ്പെട്ടതാണെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. ബാലകൃഷ്ണപിള്ളയ്ക്ക് അധ്യാപകനോട് ശത്രുതയുണ്ടായിരുന്നുവെന്നും ആക്രമണത്തിന് പിന്നില്‍ പിള്ളയുടെ കൈകളാണെന്നും വാര്‍ത്തകള്‍ വന്നു.
എന്നാല്‍ അധ്യാപകന് പരസ്പര വിരുദ്ധമായ മൊഴികള്‍ നല്കി തുടങ്ങിയതോടെ അന്വേഷണം കൂടുതല്‍ വിഷമകരമായി. ഇതിനിടെ അധ്യാപകന്റെ മൊഴികളില്‍ പലതും കള്ളമാണെന്ന് തെളിയുകയും ചെയ്തു. താന്‍ വാളകം വിട്ടെങ്ങും പോയിട്ടില്ലെന്ന് പറഞ്ഞ അധ്യാപകന്റെ മൊഴി കള്ളമാണെന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. താന്‍ സ്വന്തം കാറില്‍ സഞ്ചരിച്ചപ്പോഴാണ് ആക്രമണമുണ്ടായതെന്ന മൊഴിയും കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു.
നിലമേല്‍ നിന്ന് താന്‍ ബസില്‍ വാളകത്ത് വന്നിറങ്ങുകയായിരുന്നുവെന്നും അതിനുശേഷം എന്തു സംഭവിച്ചുവെന്ന് ഓര്‍മ്മയില്ലെന്നുമായിരുന്നു അധ്യാപകന് പിന്നീട് നല്കിയ മൊഴിയില്‍ പറഞ്ഞത്. എന്നാല്‍ വാളകത്ത് സംഭവ ദിവസം അങ്ങനെയൊരാള്‍ ബസിറങ്ങിയിട്ടില്ലെന്ന് കണ്ടക്ടര്‍ മൊഴി നല്‍കിയതോടെ പൊലീസ് വീണ്ടും കുഴങ്ങി. അധ്യാപകന് നിലമേല്‍ എത്തിയതിന് ശേഷം എന്തു സംഭവിച്ചുവെന്നതാണ് ദുരൂഹമായി തുടരുന്നത്.
ഇതിനിടെ സംഭവം ഒരു അപകടമായിരുന്നുവെന്നും വെളുത്ത ആള്‍ട്ടോ കാറാണ് അധ്യാപകനെ ഇടിച്ചിട്ടതെന്നുമുള്ള നിഗമനത്തില്‍ സംസ്ഥാനത്തെ ആയിരത്തോളം ആള്‍ട്ടോ കാര്‍ ഉടമകളെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ കേസിന് ഒരു തുമ്പുണ്ടാക്കാന്‍ ഇതും സഹായിച്ചില്ല. കേസ് സിബിഐയ്ക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്ന പൊലീസ് ഇപ്പോള്‍ കേസ് സിബിഐയ്ക്ക് കൈമാറാന്‍ തയ്യാറാണ്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications