കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളകം കേസ്: ജഗദീഷിന്റെ ഭാര്യക്കെതിരെ ആരോപണം

  • By Ajith Babu
Google Oneindia Malayalam News

Krishnakumar
തിരുവനന്തപുരം: വാളകത്ത് സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിന് പരിക്കേറ്റത് വാഹനാപകടത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് തയാറാക്കിയതുമായി ബന്ധപ്പെട്ട് നടന്‍ ജഗദീഷിന്റെ ഭാര്യയ്‌ക്കെതിരെ ആരോപണങ്ങള്‍.

യുഡിഎഫ് സഹയാത്രികനും മന്ത്രി ഗണേഷ് കുമാറിന്റെ സുഹൃത്തുമായ ജഗദീഷിന്റെ ഭാര്യയെ മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് പ്രത്യേക നിര്‍ദേദശപ്രകാരമാണെന്നാണ് ആരോപണം. സംഭവം വാഹനാപകടമാണെന്ന് വരുത്തി തീര്‍ക്കാനുതകുന്ന തരത്തില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ മെഡിക്കല്‍ സംഘം ശ്രമിച്ചുവെന്നും പറയപ്പെടുന്നു.

ഹൈവെലോസിറ്റി റോഡ് ട്രാഫിക് ആക്‌സിഡന്റ് (അതിവേഗത്തിലുള്ള റോഡ് അപകടം) മൂലമാണ് അപകടം സംഭവിച്ചതെന്നാണ് സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട്. 100-120 കിലോമീറ്റര്‍ വേഗത്തിലുള്ള വാഹനം അപകടത്തില്‍ പെടുന്നതിനെയാണ് ഹൈവെലോസിറ്റി റോഡ് ആക്‌സിഡന്റ് എന്നു പറയുന്നത്. വാഹനാപകടമാണെന്ന തരത്തില്‍ മന്ത്രിയുടെ അടുത്ത സുഹൃത്തിന്റെ ഭാര്യ ഇങ്ങനെയൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണെന്നാണ് ആക്ഷേപം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം ഡോക്ടറാണ് രമയെ കീഴ് വഴക്കങ്ങള്‍ തെറ്റിച്ച് ഉന്നതതലത്തില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം സമിതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവത്രേ. മരണത്തിലെ ദുരൂഹത, ചികിത്സയിലെ അപാകം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്ന സമിതിയില്‍ മാത്രമേ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരെ ഉള്‍പ്പെടുത്താറുള്ളൂ.

കഴിഞ്ഞ നിയമസഭാതിരരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ ബി ഗണേശ്കുമാറിനു വേണ്ടിയും കേരളത്തിലെ പ്രമുഖ യുഡിഎഫ് നേതാക്കള്‍ക്കായും ജഗദീഷ് സജീവമായ പ്രചാരണം നടത്തിയിരുന്നു. വിദ്യാഭ്യാസകാലത്ത് കെഎസ്‌യു നതാവായ ജഗദീഷ് കോണ്‍ഗ്രസ് വേദികളില്‍ പതിവുകാരനാണ്.

വാളകം സംഭവത്തില്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെ ആരോ കൈകാര്യം ചെയ്തതെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ മന്ത്രി ഗണേഷ് കുമാര്‍ നടത്തിയത് വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X