കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജും കോടിയേരിയും മാപ്പു പറഞ്ഞു

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജും നിയമസഭയില്‍ ഖേദപ്രകടനം നടത്തി.

പൊട്ടന്‍ പുട്ടുവിഴുങ്ങിയതുപോലെ ആണ് മുഖ്യമന്ത്രിയുടെ അവസ്ഥയെന്ന് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ കോടിയേരി ആ പ്രയോഗം പിന്‍വലിക്കുകയും മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാല്‍, തനിക്ക് പരാതിയൊന്നും ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെന്നും കോടിയേരി ക്ഷമ ചോദിച്ചതിലാണ് തനിക്ക് പരാതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരമൊരു പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജിനെക്കൊണ്ട് ഖേദപ്രകടനം നടത്താന്‍ കഴിയുമോയെന്നും കോടിയേരി ചോദിച്ചു.

സഭയ്ക്ക് പുറത്ത് സ്പീക്കര്‍ക്ക് എന്ത് അധികാരമെന്ന് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചുപോയതിന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് സ്പീക്കറോട് ക്ഷമ ചോദിച്ചു. കോടിയേരി ബാലകൃഷ്ണനാണ് ഇതുസംബന്ധിച്ച ക്രമപ്രശ്‌നം ഉന്നയിച്ചത്.

താന്‍ അങ്ങനെ പറയാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്പീക്കര്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് വാദിക്കുന്ന ആളാണ് താനെന്നും പി.സി. ജോര്‍ജ് പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കുകയും ക്ഷമചോദിക്കുകയുമാണെന്നും ജോര്‍ജ് പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളം വച്ചു. അതിനിടെ സ്പീക്കര്‍ അടുത്ത നടപടിയിലേക്ക് കടന്നു.

English summary
Opposition deputy leader Kodiyeri Balakrishnan told the Assembly that if his Pathanapuram remark is wrong, then he apologises.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X