Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു ഡോക്ടര്‍മാരെ വെടിവെച്ചുകൊന്നു

Gun
കറാച്ചി: പാകിസ്താനിലെ തെക്കന്‍ സിന്ത് മേഖലയില്‍ നാലു ഹിന്ദു ഡോക്ടര്‍മാരെ വെടിവെച്ചുകൊന്നു. ശികര്‍പൂരിലുള്ള ക്ലിനിക്കില്‍ വെച്ചാണ് ഡോക്ടര്‍മാര്‍ക്കെതിരേ ആക്രമണം നടത്തിയത്.

ഡോ രമേഷ് കുമാര്‍, ഡോ. അശോക്, ഡോ നരേഷ്, ഡോ അജീഷ്, ഡോ സത്യാ എന്നിവരാണ് കൊലചെയ്യപ്പെട്ടതെന്ന് മുന്‍ എംഎല്‍എയും പാകിസ്താന്‍ ഹിന്ദു കൗണ്‍സില്‍ ചീഫ് പാട്രണുമായ ഡോ രമേഷ് കുമാര്‍ അറിയിച്ചു.

ഇത്തരത്തില്‍ ആക്രമണം നടക്കുന്നത് ആദ്യമായിട്ടല്ല. അതിനേക്കാള്‍ വേദനജനകമായ കാര്യം ആക്രമണം നടത്തുന്നവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നത്.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യത സര്‍ക്കാറിന്റേതാണ്. ചക് മേഖലയില്‍ ഏകദേശം അരലക്ഷത്തോളം ഹിന്ദുക്കളാണുള്ളത്. തീര്‍ച്ചയായും ഈ ആക്രമണം അവരെ ആശങ്കയിലാക്കിയിട്ടുണ്ട്.

അതേ സമയം ആക്രമണത്തില്‍ പങ്കെടുത്തുവെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒരു ഹിന്ദു പെണ്‍കുട്ടിയെ ചൊല്ലി രണ്ടാഴ്ച മുമ്പുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നു കരുതുന്നു.

പര്‍വേസ് മുശര്‍റഫ് ഭരിച്ചിരുന്ന കാലത്ത് ന്യൂനപക്ഷത്തിന് രാജ്യത്ത് കനത്ത സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആസിഫ് സര്‍ദാരി പ്രസിഡന്റായി അധികാരമേറ്റെടുത്തതിനുശേഷം ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വ്യാപകമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+