ജയരാജന്റെ കാര്‍ തടഞ്ഞ ഡിഫിക്കാര്‍ക്കെതിരെ കേസ്

പൂജപ്പുര ജയിലിലേയ്ക്കുള്ള യാത്രക്കിടെ പലേടത്തും പ്രവര്‍ത്തകര്‍ വാഹനം തടയുന്നുണ്ടായിരുന്നു. കൊല്ലത്തെ ചാത്തന്നൂരും പാരിപ്പള്ളിയിലും സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് ചിലയിടങ്ങളിലും സംഘര്‍ഷാവസ്ഥയുണ്ടായി.
കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുള്‍പ്പെട്ട സംഘം വാഹനത്തിന് നേരേ കല്ലെറിയുകയും തടയാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു . കേസില്‍ പൊലീസ് കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തു.
ഉച്ചയ്ക്ക് ഒരുമണിയോടെ എറണാകുളത്തുനിന്ന് പുറപ്പെട്ട പോലീസ് വാഹനവ്യൂഹത്തെ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയറിയ വാഹനപ്പട അനുഗമിച്ചു. ചാനലുകളിലൂടെ വാഹനവ്യൂഹത്തിന്റെ നീക്കം അപ്പപ്പോള്‍ അറിഞ്ഞിരുന്ന പ്രവര്‍ത്തകര്‍ ആലപ്പുഴയിലും തിരുവമ്പാടിയിലും കായംകുളത്തും വാഹനവ്യൂഹത്തെ തടയാന്‍ ശ്രമം നടത്തി.
ചാത്തന്നൂരില്‍ വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പോലീസിന് ബലം പ്രയോഗിച്ച് നീക്കം ചെയ്യേണ്ടിവന്നു. സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ബിജുവിന്റെ കാലില്‍ അകമ്പടി വാഹനമിടിച്ചു. 5.35 ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍വെച്ച് വാഹനം വീണ്ടും തടഞ്ഞു.
കൊല്ലത്തെ പ്രശ്‌നങ്ങള്‍ പരിഗണിച്ച് വന്‍ പോലീസ് സന്നാഹം പൂജപ്പുരയിലുണ്ടായിരുന്നു. ജയരാജന്‍ ഡോറിന് പുറത്തേക്ക് തലയിട്ട് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. അഞ്ചുമിനിട്ട് നേരത്തെ ബഹളത്തിനുശേഷം സെന്‍ട്രല്‍ ജയിലിനകത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയായിരുന്നു.
ഇതിനിടെ ജയരാജനെ ജയിലിലടച്ച നടപടിയുടെ പശ്ചാത്തലത്തില്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ബുധനാഴ്ച പ്രതിഷേധ ദിനം ആചരിക്കുന്നുണ്ട്.












Click it and Unblock the Notifications