ഐശ്വര്യയുടെ പ്രസവം നഴ്‌സുമാരെ രക്ഷിച്ചു

ഐശ്വര്യയുടെ പ്രസവമാണ് മാനേജ്‌മെന്റില്‍ സമ്മര്‍ദ്ദമുണ്ടാക്കാനുള്ള ഏറ്റവും മികച്ച സമയമെന്ന് തിരിച്ചറിഞ്ഞ നഴ്‌സുമാര്‍ ബുധനാഴ്ച സമരത്തിനിറങ്ങുകയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ ജീവനക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായി. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കുശേഷം തിരിച്ചുതരിക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക, ശമ്പളത്തോടുകൂടി ഒരു മാസം അവധി, പതിനഞ്ച് ശതമാനം ഇന്‍ക്രിമെന്റ് തുടങ്ങിയ ആവശ്യങ്ങള്‍ ഇതിനകം അംഗീകരിച്ചുകഴിഞ്ഞു.
ബോണസ് പ്രശ്‌നത്തില്‍ തീരുമാനമായിട്ടില്ല. അതിനു പ്രധാനകാരണം സ്വകാര്യമേഖലയില്‍ ബോണസ് അനുവദിക്കുന്നത് സംബന്ധിച്ച ആക്ടിന്റെ പരിധിയില്‍ ആശുപത്രികള്‍ ഉള്‍പ്പെടുമോ എന്ന നിയമപ്രശ്‌നം കൊണ്ടാണ്. ഉള്‍പ്പെടുന്നുവെങ്കില്‍ ആക്ട് നിഷ്‌കര്‍ഷിക്കുന്ന ബോണസ് നല്‍കേണ്ടതുണ്ട്. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ മലയാളി നഴ്‌സ് ബിന ബേബി ബോണ്ട് പ്രശ്‌നത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications