കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനവിവാദം; അമേരിക്കന്‍ കോച്ചിനെ പുറത്താക്കി

Google Oneindia Malayalam News

Paterno
ന്യൂയോര്‍ക്ക്: ലൈംഗികവിവാദത്തെ തുടര്‍ന്ന് അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ പരിശീലകരിലൊരാളായ ജോ പറ്റെര്‍നോയെ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി പുറത്താക്കി. പരിശീലനത്തിനെത്തിയ കുട്ടികളെ ദീര്‍ഘകാലം പറ്റെര്‍നോയുടെ സഹായിയായിരുന്ന ജെറി സാന്‍ഡസ്‌കി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

എന്നാല്‍ പറ്റെര്‍നോ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ 61 വര്‍ഷമായി കളിയുടെ പുരോഗതിക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്തായാലും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സീസണ്‍ അവസാനിക്കുന്നതോടെ മുഖ്യപരിശീലക പദവി രാജിവയ്ക്കും. 84കാരനായ ഈ സൂപ്പര്‍ കോച്ചിനു കീഴില്‍ 409 വിജയങ്ങള്‍ നേടാന്‍ കോളജ് ടീമിനു സാധിച്ചിട്ടുണ്ട്. പരിശീലകനെന്ന നിലയില്‍ 46 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് സ്ഥാനം തെറിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

1994നും 2009നും ഇടയില്‍ എട്ടോളം ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പറ്റെര്‍നോയുടെ അസിസ്റ്റന്റായിരുന്ന സാന്‍ഡസ്‌കിയെ അറസ്റ്റ് ചെയ്തതോടെയാണ് ചില രക്ഷിതാക്കള്‍ പറ്റെര്‍നോയ്‌ക്കെതിരേ തിരിഞ്ഞത്. ഈ പീഡനത്തെ കുറിച്ച് വ്യക്തമായ വിവരമുണ്ടായിട്ടും നടപടിയെടുക്കാതിരുന്നത് ഗുരുതരമായ കൃത്യവിലോപമായിട്ടാണ് പോലിസ് ഉദ്യോഗസ്ഥരും വിലയിരുത്തിയത്. അതേ സമയം ഇത്തരം ചൂഷണം നടക്കുന്നതായി 2002ല്‍ തന്നെ യൂനിവേഴ്‌സിറ്റി അത്‌ലറ്റിക് ഡയറക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് വെറ്ററന്‍ കോച്ചിന്റെ നിലപാട്. സാന്‍ഡസ്‌കിക്കെതിരേ 40ഓളം ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്.

English summary
One of the most famous coaches in American sport has been sacked amid a child abuse scandal that has shocked the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X