കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ ഭൂചലനം, മൂന്നു മരണം

Google Oneindia Malayalam News

Turkey
അങ്കാര: തുര്‍ക്കിയില്‍ ബുധനാഴ്ച രാത്രി വീണ്ടുമുണ്ടായ ഭൂചനലനത്തില്‍ രണ്ട് ഹോട്ടലുകളടക്കം പതിനെട്ടോളം കെട്ടിടങ്ങള്‍ തകര്‍ന്നു. രാത്രി ഒമ്പതരയോടെ വാന്‍ പ്രവിശ്യയിലാണ് കമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ചലനം കുറച്ചധികം സെക്കന്റുകള്‍ നീണ്ടു നിന്നതാണ് നാശനഷ്ടമുണ്ടാക്കിയത്. മൂന്നു പേര്‍ മരിച്ചതായി ബിബിസി സ്ഥിരീകരിച്ചിട്ടുണ്ട്.

നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്ന് പ്രദേശിക ടെലിവിഷന്‍ ചാനലായ എന്‍ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വാന്‍ സിറ്റിയുടെ ഹൃദയഭാഗത്തുള്ള ബെയ്‌റാം ഹോട്ടലിന്റെ ആറുനില കെട്ടിടത്തിലാണ് കൂടുതല്‍ ആളുകളുള്ളത്. ഇതുവരെ 11ഓളം പെരെ പുറത്തെടുത്തിട്ടുണ്ട്.

ഒക്ടോബര്‍ 23ന് ഈ മേഖലയിലുണ്ടായ ഭചലനത്തില്‍ 605 പേരോളം മരിച്ചിരുന്നു. 1999 ആഗസ്ത് 17ന് തുര്‍ക്കിയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ കമ്പനത്തില്‍ 18000 പേരുടെ ജീവനാണ് നഷ്ടമായത്. താരതമ്യേന ദുര്‍ബ്ബലമായ കെട്ടിടങ്ങളാണ് ബുധനാഴ്ചത്തെ കുലുക്കത്തില്‍ തകര്‍ന്നു വീണത്.

English summary
At least 18 buildings, including two hotels, collapsed in Turkey’s Van province after a 5.6-magnitude earthquake struck Wednesday night, officials said. Has killed at least three people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X