കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയെയും മകളെയും കല്ലെറിഞ്ഞു കൊന്നു

Google Oneindia Malayalam News

Ghazni
കാബുള്‍: അഫ്ഗാനില്‍ വീണ്ടും താലിബാന്‍ കാടത്തരീതിയില്‍ ശിക്ഷനടപ്പാക്കി. വ്യഭിചാരകുറ്റം ചുമത്തി അഫ്ഗാനിലെ ഖസ്‌നി പ്രവിശ്യയില്‍ അമ്മയെയും മകളെയും കല്ലെറിഞ്ഞു മാരകമായി പരിക്കേല്‍പ്പിച്ചതിനു ശേഷം വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും വിചിത്രമായ സംഗതി ഖസ്‌നി നഗരത്തിലെ ഗവര്‍ണറുടെ ഓഫിസില്‍ നിന്നും 300 മീറ്റര്‍ അകലെയും പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു തൊട്ടടുത്തുമുള്ള ഖവാജ ഹകിം പ്രദേശത്തു വെച്ചാണ് താലിബാന്‍ ഈ കാട്ടുനീതി നടപ്പാക്കിയത്.

ആയുധങ്ങളുമായെത്തിയ താലിബാന്‍ സംഘം വിധവയെയും മകളെയും വീട്ടില്‍ നിന്നു വലിച്ചിറക്കി കല്ലേറ് തുടങ്ങുകയായിരുന്നു. രക്തം വാര്‍ന്നൊലിച്ച് മരണത്തിനു തൊട്ടടുത്തെത്തിയ രണ്ടു പേരെയും നിഷ്‌കരുണും വെടിവെച്ചുകൊന്നതിനുശേഷം സംഘം മടങ്ങിയത്.

അതേ സമയം രണ്ടു പേരും ദുര്‍ന്നടപ്പുകാരാണെന്ന് ആരോപിച്ചത് താലിബാന്‍ തീവ്രവാദികളാണെന്ന് അയല്‍വാസികളായ ചിലര്‍ വിവിധ വാര്‍ത്താമാധ്യമങ്ങളെ അറിയിച്ചു. ഭര്‍ത്താവിന്റെ മാതാവിനെ കൊന്നത് താലിബാന്‍കാരാണെന്ന് കഴിഞ്ഞ മാസം സ്ത്രീപരാതിപ്പെട്ടതിന്റെ പകപോക്കലാണിത്. പരാതി നല്‍കിയ താലിബാന്‍ സംഘം അതിനെ അടിസ്ഥാനമാക്കി മതനേതാക്കളില്‍ നിന്ന് വിധിയും സംഘടിപ്പിച്ചാണ് ശിക്ഷ നടപ്പാക്കിയത്.

നാറ്റോ സേന ഭരണനിര്‍വഹണ അധികാരം അഫ്ഗാന്‍ ഭരണകൂടത്തിനു കൈമാറിയ പ്രദേശങ്ങളിലെല്ലാം താലിബാന്‍ ഇത്തരം ക്രൂരതകളിലൂടെ ജനങ്ങളെ പേടിപ്പിക്കുകയാണ്. പലപ്പോഴും ജീവന്‍ ഭയന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ പോലും അക്രമകള്‍ക്കെതിരേ കണ്ണടയ്ക്കുകയാണെന്ന് പേരു വെളിപ്പെടുത്താതെ ഒരു അഫ്ഗാന്‍ പൗരന്‍ അറിയിച്ചു.

English summary
A group of armed men have stoned and shot dead a woman and her daughter in Afghanistan's Ghazni province, security officials have told the BBC.The officials blamed the Taliban, who they said had accused the women of "moral deviation and adultery"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X