കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി-ന്‌ഴ്‌സ് വീഡിയോ: ചാനലുകള്‍ക്ക് നോട്ടീസ്

  • By Ajith Babu
Google Oneindia Malayalam News

Notice to channels for showing Bhanwari Devi CD
ദില്ലി: രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച നഴ്‌സ് ബന്‍വാരി ദേവി തിരോധന സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്രം കാരണംകാണിയ്ക്കല്‍ നോട്ടീസ് നല്‍കി.

ബന്‍വാരി ദേവിയും മുന്‍ മന്ത്രിയായ മഹിപാല്‍ മദേനയും അടുത്തിടപഴകുന്ന രംഗങ്ങളുള്ള സി.ഡി സംപ്രക്ഷേപണം ചെയ്ത സംഭവത്തിലാണ് നടപടി. പി 7 , സഹാറാ സമയ് എന്നീ ചാനലുകള്‍ക്കാണ് ഈ രംഗങ്ങള്‍ തുടര്‍ന്ന് പ്രക്ഷേപണം ചെയ്യരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ നോട്ടീസ് നല്‍കിയത്.

വീഡിയോ സംപ്രേക്ഷണത്തിലെ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത രീതിയലുള്ളവയാണെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം രംഗങ്ങള്‍ കാണുന്നതിലുള്ള അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 14 ന് വൈകിട്ട് നാലുമണിക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചാനലുകള്‍ക്ക് കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ മന്ത്രിതല കമ്മിറ്റിക്ക് മുമ്പായി ഇവര്‍ക്ക് വിദശീകരണം നല്‍കാനുള്ള അവസരമുണ്ട്.

ബന്‍വാരി ദേവിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ഹൈക്കോടതിയില്‍ നേരത്തെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ബന്‍വാരി ദേവിയും മന്ത്രിയും തമ്മില്‍ അടുത്തിടപഴകുന്ന രംഗങ്ങളുള്ള സി.ഡി പുറത്തായതിനെ തുടര്‍ന്നായിരുന്നു ഇവരെ കാണാതായായത്. തുടര്‍ന്ന് മഹിപാല്‍ മദേനയ്ക്ക് മന്ത്രിസഭയില്‍ നിന്നും രാജിവയ്‌ക്കേണ്ടതായും വന്നിരുന്നു.

English summary
Two politicians, both from the Congress, who were allegedly involved with a nurse, who has gone missing, are being interrogated by the CBI in Jodhpur today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X