വില്‍പ്പനസമ്മര്‍ദ്ദം , സെന്‍സെക്‌സ് 17000 ല്‍ താഴെ

ഓഹരികള്‍ വിറ്റൊഴിവാക്കിയവരില്‍ ഭൂരിഭാഗം പേരും വ്യാപാരത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതും തിരിച്ചടിയായി. വളര്‍ച്ചാനിരക്കിലുള്ള കുറവ്, വര്‍ധിച്ച പണപ്പെരുപ്പം, പ്രമുഖ കമ്പനികളുടെ നഷ്ടത്തിന്റെ കണക്ക് എന്നിവയെല്ലാം ആഭ്യന്തരവിപണിയിലും ചലനങ്ങളുണ്ടാക്കി.
യൂറോപ്യന്‍ മാര്‍ക്കറ്റ് തുറക്കുന്നതുവരെ ഓപണിങ് ലെവലില്‍ താളം പിടിച്ച വിപണി യാതൊരു പിന്തുണയും ലഭിക്കില്ലെന്ന് ഉറപ്പായതോടെ താഴോട്ടിറങ്ങാന്‍ തുടങ്ങി. സെന്‍സെക്‌സ് 236.07 പോയിന്റ് കുറഞ്ഞ് 16882.67ലും നിഫ്റ്റി 79.85 ഇടിഞ്ഞ് 5068.50ലും വില്‍പ്പന അവസാനിപ്പിച്ചു. മൂന്നാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയാണിത്.
ലാന്‍കോ ഇന്‍ഫ്രാടെക്, യുനൈറ്റഡ് സ്പിരിറ്റ്‌സ്, ശ്രീ രേണുകാ ഷുഗേഴ്‌സ്, ഇന്ത്യന്‍ ഹോട്ടല്‍, പാന്റലൂണ്‍ റീട്ടെയില്‍ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. പത്തുശതമാനത്തിലധികം ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. സിപ്ലയാണ് ചൊവ്വാഴ്ച നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ഏറ്റവും മുന്നില്‍ 288.15ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി 308.7 വരെ ഉയര്‍ന്നതിനുശേഷം 306.90ല്‍ ക്ലോസ് ചെയ്തു. ഇമാമി ലിമിറ്റഡ്, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, ഡിഷ് ടിവി, എന്‍എച്ച്പിസി ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നു.












Click it and Unblock the Notifications