അഭിഭാഷകയെ ചുട്ടുകൊന്ന കേസ്; കാമുകി കീഴടങ്ങി

ഐടി ജീവനക്കാരിയായ ഇവരുടെ മൊബൈല്‍ ഫോണും ഇ മെയിലും കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം വഴിമുട്ടിയിരുന്നു. വെള്ളിയാഴ്ച ദില്ലി ഹൈക്കോടതി ഇവര്‍ക്ക് നാലു ദിവസത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണു കീഴടങ്ങല്‍.
പുനെ സ്വദേശിനി അഡ്വക്കറ്റ് ജൂഹി പ്രസാദിനെയും കാമുകന്‍ നിമേഷ് സിന്‍ഹയെയുമാണ് ഒക്ടോബര്‍ 13നാണ് ഫ്‌ളാറ്റില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. അനുശ്രീയുടെ കാമുകനായിരുന്ന നിമേഷിനൊപ്പം കഴിയുകയായിരുന്നു ജൂഹി.
സംഭവ ദിവസം ഇവരുടെ ഫ്‌ളാറ്റിലെത്തിയ അനുശ്രീ ഇരുവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇവിടെ നിന്നു മടങ്ങിപ്പോയ ശേഷം തിരിച്ചു വന്ന് ഇവരുടെ ദേഹത്തു പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നിമേഷിന്റെ ജീവന്‍ മാത്രമാണു രക്ഷിക്കാനായത്. നിമേഷിന് 15 ശതമാനം പൊള്ളലേറ്റാണ് ഏറ്റിരുന്നത്. മരിക്കും മുന്‍പു ജൂഹി സംഭവത്തെക്കുറിച്ചു പിതാവിനോടു വെളിപ്പെടുത്തിയതാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.












Click it and Unblock the Notifications