രാജസ്ഥാനില്‍ മന്ത്രിമാരുടെ കൂട്ടരാജി

സാധാരണ ബുധനാഴ്ചയാണ് മന്ത്രിസഭാ യോഗം ചേരാറുള്ളത്. പെട്ടെന്നുള്ള യോഗതീരുമാനം രാഷ്ട്രീയമാറ്റത്തിന്റെ ഭാഗമാണെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ദലിത് വനിതയായ ഭന്‍വരി ദേവിയുടെ തിരോധാനം ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മുഖ്യപ്രചാരണ ആയുധമാക്കുന്നുണ്ട്.
കൂടാതെ ഗോപാല്‍ഗറില്‍ മിയോ മുസ്ലിങ്ങള്‍ക്കു നേരെ പോലിസ് നടത്തിയ വെടിവെപ്പും പാര്‍ട്ടിയെ ക്ഷീണത്തിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് വോട്ട്ബാങ്കായ മിയോ മുസ്ലിങ്ങളെ പിണക്കുന്നത് തിരഞ്ഞെടുപ്പ് ആസന്നമായ യുപിയില്‍ പ്രതിഫലിക്കുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്റ് ആശങ്കപ്പെടുന്നുണ്ട്.
ഭന്‍വരി കേസില്‍ മുഖ്യപ്രതികളിലൊരാണെന്ന് സംശയിക്കുന്ന മുന്‍മന്ത്രി മദെര്‍നോ ഇപ്പോള്‍ സിബിഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ജലവിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന മദെര്‍നോയെ ഗെഹ്‌ലോട്ട് പുറത്താക്കുകയായിരുന്നു. അതിനുശേഷം പരാസ് ദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു മന്ത്രിയായ രാം ലാല്‍ ജാട്ടും രാജിവെച്ചിരുന്നു.












Click it and Unblock the Notifications