Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന്റെ ഹര്‍ജി ചൊവ്വാഴ്ച പരിഗണിയ്ക്കും

MV Jayarajan
ദില്ലി: കോടതിയലക്ഷ്യകേസില്‍ ഹൈക്കോടതി തടവ് ശിക്ഷ വിധിച്ചതിനെതിരെ സി.പി.എം നേതാവ് എം വി. ജയരാജന്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റീസ് ആര്‍ എം ലോധ, ജസ്റ്റീസ് എച്ച് എല്‍ ഗോഖലെ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.

കോടതിയലക്ഷ്യത്തിന്റെ പേരില്‍ ആറുമാസത്തേക്ക് ശിക്ഷിച്ച ഹൈക്കോടതി നടപടി മുന്‍വിധിയോടെ ഉള്ളതാണെന്നും ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും എം വി ജയരാജന്‍ അപ്പീലില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഈ മാസംഎട്ടിനാണ് ജയരാജനെ ഹൈക്കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്.

പാതയോരത്തെ യോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിയ്‌ക്കെതിരയുള്ള പ്രതിഷേധത്തിനിടെ ജഡ്ജിമാരെ ശുംഭന്‍മാരെന്ന് ജയരാജന്‍ വിളിച്ചതാണ് കോടതിയലക്ഷ്യത്തിനിടയാക്കിയത്.

തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പരാമര്‍ശിക്കപ്പെട്ടതെന്ന് ജയരാജന്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതിയലക്ഷ്യക്കേസില്‍ മുന്‍വിധിയോടെയാണ് ഹൈക്കോടതി വിധി പറഞ്ഞതെന്നും ഹൈക്കോടതിയെയോ ജഡ്ജിമാരെയോ കരിതേച്ചുകാണിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ വിശദീകരിയ്ക്കുന്നു.

വിമര്‍ശനാത്മകമായ പ്രസംഗഭാഗം സംപ്രേഷണം ചെയ്ത് വിവാദമാക്കിയ മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നു മാത്രമല്ല മാധ്യമങ്ങളെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ഇതില്‍ വൈരുദ്ധ്യമുണ്ടെന്നും അപ്പീല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷകനായ പി.വി.ദിനേശ് മുഖേനയാണ് അദ്ദേഹം അപ്പീല്‍ സമര്‍പ്പിച്ചത്. രണ്ട് വാല്യങ്ങളിലായി 400 പേജുള്ള ഹര്‍ജിയാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+