ഷഹീദ് ബാവയുടെ കൊല; വീട്ടമ്മയെ ചോദ്യം ചെയ്തു

കേസില്‍ ഇതിനകം അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കൊടിയത്തൂര്‍ കൊല്ലളത്തില്‍ അബ്ദുറഹിമാന്‍ എന്ന ചെറിയാപ്പുവിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ ഏറ്റ് വാങ്ങും. കൊടിയത്തൂരില്‍യോഗം ചേര്‍ന്ന അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനായി കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷഹീദ് ബാവ കൊടിയത്തൂര്‍ വില്ലേജ് ഓഫിസ് പരിസരത്തെ ഒരു വീട്ടില്‍ ഇടക്കിടെ വരുന്നതിനെച്ചൊല്ലി ഒരുസംഘം ചെറുപ്പക്കാര്‍ക്കുണ്ടായ പകയാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. അര്‍ദ്ധരാത്രി അപരിചിത യുവാവിനെ പിടികൂടിയതറിഞ്ഞ് ഓടിക്കൂടിയവരെല്ലാം മര്‍ദിച്ചതായമണ് പൊലീസിന് ലഭിച്ച വിവരം. ഷഹീദ് ബാവയും കൊടിയത്തൂരിലെ ചിലരും തമ്മില്‍ മുന്‍വൈരാഗ്യം ഉണ്ടായിരുന്നതും അന്വേഷിക്കുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ 22നു രാത്രി നടന്ന സംഭവവും ഈ കൊലപാതകത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. കാമുകിയുടെ വീട്ടില്‍ നിന്നു പുറത്തിറങ്ങിയ ഷഹീദിനെ മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം അന്ന് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇതേ സംഘം ഷഹീദിന്റെ വീട്ടില്‍ കയറി ബഹളമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ബന്ധുക്കള്‍ അടിച്ചോടിക്കുകയായിരുന്നു. ഈ മൂന്നു പേര്‍ക്കും ഷഹീദിനോട് കടുത്ത വൈരാഗ്യമുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ കരുതിക്കൂട്ടി ഷഹീദിനെ കുടുക്കിയതാണോയെന്നും സംശയമുണ്ട്.
ഭരണപക്ഷത്തെ ഒരു പ്രമുഖ അംഗവും കേസില്‍ ഉള്‍പ്പെട്ടതാണ് പോലിസിനു തലവേദനയാവുന്നത്. ആസൂത്രണവും തീവ്രവാദബന്ധവും മരണത്തിനു കാരണമായ മര്‍ദ്ദനം നടത്തിയവര്‍, മുന്‍ വൈരാഗ്യങ്ങള്‍ ഈ നാലു വിഭാഗങ്ങളിലായാണ് പൊലീസ് അന്വേഷണം മുറുകുന്നത്.












Click it and Unblock the Notifications