കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനലിന് 100 കോടി പിഴ; ഉത്തരവ് ശരിയായില്ലെന്ന്

  • By Ajith Babu
Google Oneindia Malayalam News

Times Now
ദില്ലി: വാര്‍ത്താസംപ്രേഷണത്തിനിടെ ജഡ്ജിയുടെ ചിത്രം മാറി കാണിച്ചതുമായി ബന്ധപ്പെട്ട് 'ടൈംസ് നൗ' ടി.വി. ചാനലിനെതിരെ സുപ്രീംകോടതിയുടെയും മുംബൈ ഹൈക്കോടതിയുടെയും ഭാഗത്തു നിന്നുണ്ടായ ഉത്തരവുകള്‍ ശരിയായില്ലെന്നും ഇവ പുനപരിശോധിയ്ക്കണമെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.

ഇരു കോടതികളുടെയും ഉത്തരവുകളെ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ 'ടൈംസ് നൗ' ചാനലിനെതിരായ ഉത്തരവ് എന്റെ കാഴ്ചപാടില്‍ ശരിയല്ല. കേസ് പുനഃപരിശോധിക്കേണ്ടതാണ്'' കട്ജു വ്യക്തമാക്കി.

ചാനലിന് പറ്റിയത് മാനുഷികമായ തെറ്റ് മാത്രമാണ്. മനപ്പൂര്‍വമല്ലാത്ത സാങ്കേതികപ്പിഴവാണത്. നമ്മള്‍ മനുഷ്യരാണ്. തെറ്റ് പറ്റും. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചാനലിന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നതെന്നാണ് വ്യക്തിപരമായ അഭിപ്രായം- കട്ജു പറഞ്ഞു.

മുന്‍ സുപ്രീംകോടതി ജഡ്ജി പി.ബി. സാവന്തിന്റെ ചിത്രം ചാനലില്‍ മാറിക്കാണിച്ചതുമായി ബന്ധപ്പെട്ട മാന നഷ്ടക്കേസാണ് വിവാദമായത്. ചാനല്‍ 100 കോടി രൂപ പിഴ നല്‍കണമെന്ന പുനെയിലെ വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കണമെങ്കില്‍ 20 കോടി രൂപ കെട്ടിവെക്കണമെന്നും 80 കോടിയുടെ ബാങ്ക് ഗാരന്റി ഹാജരാക്കണമെന്നുമാണ് മുംബൈ ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവില്‍ ഇടപെടാനാവില്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്.

English summary
Press Council of India chairman Markandey Katju on Wednesday urged the Supreme Court and the Bombay High Court to "reconsider" their orders that Times Now deposit Rs 100 crore (in cash and bank guarantees ) as a pre-condition for its appeal against a Pune court's verdict to be heard. "With great respect to these orders I am of the view that they are incorrect and require to be reconsidered," he said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X