കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പെട്രോളിനു വിലകൂടും

Google Oneindia Malayalam News

Petrolprice
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വ്യാഴാഴ്ച മുതല്‍ ചെറിയ വില വ്യത്യാസം വരും. എണ്ണക്കമ്പനികള്‍ വിലകുറച്ചതോടെ നേരത്തെ വര്‍ധിപ്പിച്ച വിലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന നികുതി ഇളവുകള്‍ പിന്‍വലിച്ചതോടെയാണിത്. 37 പൈസയുടെ വര്‍ധനവുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ബുധനാഴ്ച രാത്രിയാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

വര്‍ധിച്ച് 70.90ലെത്തിയിരുന്ന പെട്രോള്‍ വിലയില്‍ 1.85 രൂപയുടെ കുറവാണ് എണ്ണക്കമ്പനികള്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനൊപ്പം നികുതിയും കൂട്ടിച്ചേര്‍ക്കുമ്പോള്‍ ശരാശരി 68.61 രൂപ വിലവരുമെന്നാണ് കരുതുന്നത്. വിവിധ ജില്ലകള്‍ക്കനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാവും. ദൂരത്തിലുളള വ്യത്യാസമാണ് ഈ നിരക്ക് വ്യതിയാനത്തിനു കാരണം.

തിരുവനന്തപുരം 68.43, കൊല്ലം 68.59, ആലപ്പുഴ 68.32, പത്തനംതിട്ട 68.48, കോട്ടയം 68.32, ഇടുക്കി 68.54, എറണാകുളം 68.18, തൃശൂര്‍ 68.36, പാലക്കാട് 68.54, മലപ്പുറം 68.62, കോഴിക്കോട് 68.48. വയനാട് 68.85, കണ്ണൂര്‍ 68.36, കാസര്‍കോട് 68.63, മാഹി 84.62.

English summary
In kerala petrol price will up about 37 paisa, due to state goverment decision to impose tax, what they avoided before.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X