കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദ്ദ ഉപേക്ഷിച്ച് നഗ്നതയിലൂടെ 20കാരിയുടെ വിപ്ലവം

  • By Ajith Babu
Google Oneindia Malayalam News

liaa Magda Elmady
കെയ്റോ: ഈജിപ്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി 20കാരിയായ വിദ്യാര്‍ഥിനി തുണിയുരിഞ്ഞു. ആലിയ മഗ്ദ എല്‍മാദി എന്ന ബിരുദ വിദ്യാര്‍ഥിനിയാണ് തന്റെ നഗ്നചിത്രങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് വിപ്ലവാനന്തര ഈജിപ്തില്‍ വിവാദതാരമായത്. സമൂഹത്തിലെ അക്രമങ്ങള്‍, വിവേചനം, ലൈംഗികപീഡനം, കാപട്യം തുടങ്ങിയവക്കെതിരെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു എല്‍മാദിയുടെ പ്രതിഷേധം.

മാസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രക്ഷോഭങ്ങളിലൂടെ രാജ്യത്ത് ഭരണമാറ്റം ഉണ്ടായെങ്കിലും ആലിയയുടെ നടപടിയെ യാഥാസ്ഥിതികരും ലിബിറല്‍ വിഭാഗവും ഒരുപോലെ എതിര്‍ക്കുകയാണ്. ഈ മാസം 28ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ലിബിറല്‍ വിഭാഗവും എല്‍മാദിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ച ജനാധിപത്യപ്രക്ഷോഭത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ ഈജിപ്തിലെ മുഴുവന്‍ പാര്‍ട്ടികളും ഭരണംപിടിക്കുന്നതിനുള്ള ശ്രമത്തിലാണ്. എല്‍മാദിയുടെ നഗ്നചിത്രങ്ങള്‍ രാജ്യത്തു വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ സ്ത്രീകള്‍ പര്‍ദയും മുഖാവരണവും ഇല്ലാതെ വീടിന് പുറത്തിറങ്ങാറില്ല. ഇങ്ങനെയൊരു സാമൂഹ്യസാഹചര്യം നിലനില്‍ക്കുന്ന രാജ്യത്താണ് ആലിയയുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം വിവാദത്തിലായിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ വിപ്ലവം നടന്ന രാജ്യത്ത് ട്വിറ്ററിലൂടെയുള്ള ആലിയയുടെ വിപ്ലവം എത്രത്തോളം ചലനം സൃഷ്ടിയ്ക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. സംഭവം എല്ലാവരും എതിര്‍ക്കുന്നുണ്ടെങ്കിലും ഒരാഴ്ച കൊണ്ട് ആലിയയുടെ ബ്ലോഗിലെത്തിയത് 15 ലക്ഷം പേരാണ്.

English summary
Egyptian blogger, Aliaa Magda Elmady who published a series of naked pictures of herself on Twitter in a protest against Islamic extremism, has sparked a heated debate on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X