കരഞ്ഞ കുഞ്ഞിനെ അമ്മ തല്ലിക്കൊന്നു

സംഭവദിവസം രാവിലെ ഷെല്‍ബിയുടെ അമ്മ ജോലിക്ക് പോയി. തുടര്‍ന്നാണ് കൊല നടന്നത്. നിറുത്താതെ കരഞ്ഞ കുഞ്ഞിനെ ഷെല്‍ബി ദേഷ്യം തീരുവോളം തല്ലുകയായിരുന്നു. ലയ്ക്കും ശരീരത്തിനുമേറ്റ മാരക മര്‍ദ്ദനമാണ് കുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. കുഞ്ഞിനെ കൈകൊണ്ട് മാത്രമാണ് തല്ലിയിട്ടുള്ളതെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു.
കുഞ്ഞ് മരിച്ചതോടെ പരിഭ്രാന്തയായ ഷെല്‍ബി കുട്ടിയുടെ ശരീരം ഒരു മൈല്‍ അകലെയുള്ള സെമിത്തേരിക്ക് സമീപം കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി.
കുഞ്ഞിനെ രാത്രി ഉറക്കിക്കിടയത്തിയതാണെന്നും രാവിലെ എഴുന്നേറ്റപ്പോള്‍ കാണുന്നില്ലെന്നുമായിരുന്നു ഷെല്‍ബിയുടെ പരാതി. പൊലീസ് അന്വേഷണത്തിനൊടുവില്‍ കുട്ടിയുടെ ശവശരീരം സെമിത്തേരിയില്‍നിന്ന് കണ്ടെത്തി. എന്നാല്‍ ഷെല്‍ബിയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ഷെല്‍ബി കുറ്റസമ്മതം നടത്തിയത്.












Click it and Unblock the Notifications