Get Updates
Get notified of breaking news, exclusive insights, and must-see stories!

രൂപയുടെ മൂല്യം കുറയുമ്പോള്‍ സന്തോഷിക്കുന്നവര്‍

Rupee
കൊച്ചി: രൂപയുടെ മൂല്യം കുറയുമ്പോള്‍ സന്തോഷിക്കുന്നവര്‍ പ്രവാസികളും കയറ്റുമതിക്കാരുമാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വില താഴേക്കു പതിക്കുന്നതിനാല്‍ ഇരുകൂട്ടര്‍ക്കും നേട്ടമാണുള്ളത്. രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് 52.73വരെ താഴ്ന്നിരുന്നു. യൂറോയ്‌ക്കെതിരേ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് എണ്ണവിലയിലും വര്‍ധനവുണ്ടാക്കുമെന്ന ആശങ്ക സജീവമാണ്.

നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണത്തിലും പണമിടപാടുകളിലും കഴിഞ്ഞ ഒരാഴ്ച കൊണ്ട് 50 ശതമാനം വരെ ഉയര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ അനുകൂല സാഹചര്യം മുതലാക്കാന്‍ എക്‌സ്‌ചേഞ്ചുകള്‍ തമ്മില്‍ മല്‍സരം നടക്കുകയാണ്. കൂടുതല്‍ പണമയയ്ക്കുന്നവര്‍ ഉദാരമായ ഇളവുകള്‍ നല്‍കാന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ തയ്യാറാവുന്നുണ്ട്.

രൂപയുടെ മൂല്യം ഇനിയും ഇടിയുകയാണെങ്കില്‍ കരുതല്‍ ഡോളര്‍ വിപണിയിലിറക്കുമെന്ന കേന്ദ്രബാങ്കിന്റെ പ്രഖ്യാപനം കറന്‍സി മാര്‍ക്കറ്റിനെ കാര്യമായി ബാധിച്ചില്ല. ഇതോടെ ശരിയ്ക്കും വെട്ടിലാവുന്നത് സര്‍ക്കാറാണ്. ഡിസംബറോടുകൂടി പണപ്പെരുപ്പ നിരക്ക് ഗണ്യമായി കുറയുമെന്ന ധനകാര്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടലും തെറ്റും. കാരണം രൂപയുടെ മൂല്യം കുറയുന്നത് മൂലം പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയരാനാണ് സാധ്യതയുള്ളത്.

ഇതോടെ പണപ്പെരുപ്പ നിരക്കിനെ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവും. അടിസ്ഥാന നിരക്കുകളില്‍ വീണ്ടും മാറ്റം വരുത്തുമ്പോള്‍ ബാങ്കുകള്‍ വായ്പ, നിക്ഷേപ പലിശനിരക്കുകളില്‍ മാറ്റം വരുത്തും. ഇതോടെ ജനജീവിതം ദുസ്സഹമാകുമെങ്കിലും പ്രവാസികള്‍ പഴയപോലെ നാട്ടിലെ ബാങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ മുന്നോട്ടുവരും. അതേ സമയം രൂപയുടെ വിലയിടിയുന്നതും ആഗോളവിപണിയില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതും ആഭ്യന്തരവിപണിയില്‍ എണ്ണവില കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+