മലയാളികളുടെ ആത്മഹത്യയ്ക്ക് കാരണം പ്രവാസം?

ഉപജീവനത്തിനായി കുടിയേറി പാര്‍ക്കുന്ന മലയാളികളുടെ സ്വഭാവം കുട്ടികളിലും കൗമാരക്കാരിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ പഞ്ചാബികളും മലയാളികളുമാണ് ഇത്തരത്തില്‍ കുടിയേറി പാര്‍ക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഇരുകൂട്ടരിലും ആത്മഹത്യാപ്രവണത കൂടുതലാണെന്നും ശില്‍പ്പശാലയില്‍ സംസാരിച്ച ജയില്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.
സംസ്ഥാനത്തെ പല ജില്ലകളിലും ആത്മഹത്യാനിരക്ക് അന്താരാഷ്ട്ര നിരക്കിനേക്കാള്‍ കൂടുതലാണ്. ഒരു ലക്ഷം പേരില്‍ ഒന്‍പതു പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് അന്താരാഷ്ട്ര കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സംസ്ഥാനത്തെ ആത്മഹത്യാഗ്രാമമെന്നറിയപ്പെടുന്ന നൂറനാട്ട് ആത്മഹത്യാ നിരക്ക് 40 ആണ്. മുന്‍പ് ഇത് 60 ആയിരുന്നു. മറ്റു പല ജില്ലകളിലും നിരക്ക് 35 വരെ ഉയരുന്നുണ്ട് എന്ന കാര്യവും ശില്‍പ്പശാലയില്‍ ചൂണ്ടികാണിച്ചു.
കൗമാരക്കാര്‍ക്ക് നാട്ടില്‍ യാതൊന്നിനോടും താത്പര്യമില്ലാതാകുന്നതും വേരുകള്‍ നഷ്ടപ്പെടുന്നതും ആത്മഹത്യയ്ക്ക് പ്രേരണയാവുന്നു. ഈശ്വര വിശ്വാസം കുറയുന്നതും ആത്മഹത്യയ്ക്ക് ഒരു കാരണമാണ്. ആത്മഹത്യ ചെയ്താല്‍ ഇഹലോകവും പരലോകവും നഷ്ടപ്പെടുമെന്ന് കരുതുന്ന ഇസ്ലാം മതവിശ്വാസികളുള്ള മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ആത്മഹത്യാ നിരക്ക് നാലില്‍ താഴെയാണെന്നതും ശില്‍പ്പശാലയില്‍ ചര്‍ച്ചയായി.












Click it and Unblock the Notifications