ആര്യശാലയില്‍ തീപിടുത്തം; കോടികളുടെ നഷ്ടം

കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായിട്ടാണ് പ്രാഥമിക കണക്കുകള്‍. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.തിങ്കളാഴ്ച രാത്രി 10.20 ന് ചാല, ആര്യശാലയില്‍ കോഴിക്കോട് സ്വദേശി മൊയ്തുഹാജിയുടെ ഉടമസ്ഥതയിലുള്ള കെആര്‍എസ്. പാഴ്‌സല്‍ സര്‍വീസിന്റെ ഗോഡൗണിലാണ് ആദ്യം തീ കണ്ടത്.
ഉടനെതന്നെ അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും പെട്ടെന്ന് വെള്ളം തീര്‍ന്നുപോയതിനാല്‍ തീ നിയന്ത്രിക്കാനായില്ല. പിന്നീട് അരമണിക്കൂറോളം സമയം ഈ രണ്ട് വാഹനങ്ങളും വെള്ളം നിറച്ചുവന്നപ്പോഴേക്കും ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെ ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തി.
എന്നാല്‍ ഇടുങ്ങിയ റോഡുകാരണം ഫയര്‍ എന്‍ജിനുകള്‍ക്ക് ഒരേ സമയം പ്രവേശിക്കാന്‍ കഴിയാതെവന്നു. ഇതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. ഫയര്‍ എന്‍ജിനുകള്‍ ദൂരെ നിര്‍ത്തി വെള്ളം ചീറ്റുകായായിരുന്നു.
കെആര്‍എസ്പാഴ്‌സല്‍ സര്‍വീസും അതിനടുത്തുള്ള സിഗരറ്റ് കമ്പനിയുടെ ഗോഡൗണും കത്തിയമര്‍ന്നു. ഇതിനടുത്തുള്ള ഒരു വന്‍കിട തടിക്കടയും ഭാഗികമായി കത്തിനശിച്ചു.
വലിയ ജവുളി വ്യാപാര കേന്ദ്രങ്ങളിലേക്കുള്ള തുണിയുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ചാലയിലെ ഈ പാഴ്‌സല്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. വൈകീട്ട് 9.45 നാണ് ഉടമസ്ഥര്‍ പാഴ്‌സല്‍ ഗോഡൗണ്‍ പൂട്ടിയിട്ട് പോയത്.
പാഴ്‌സല്‍ ഡിപ്പോയിലെ വാച്ച്മാനാണ് തീപടരുന്നത് ആദ്യം കണ്ടത് . അദ്ദേഹം തൊട്ടടുത്ത് താമസിക്കുന്ന അധ്യാപികയെ വിവരം അറിയിച്ചു. അവരാണ് ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സഹായം അഭ്യര്‍ത്ഥിച്ചത്.
രാത്രി 12.30 ന് തീ നിയത്രണവിധേയമായി. സംഭവമറിഞ്ഞയുടന്‍ മന്ത്രി കെ.പി. മോഹനന്‍, പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം, മേയര്‍ കെ. ചന്ദ്രിക തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.












Click it and Unblock the Notifications