13കാരിയെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്നു

നവംബര്‍ 16നാണ് സംഭവം. ആഗ്നസ് എന്ന പെണ്‍കുട്ടിയെയാണ് അതേ സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിയായ മാത്യു കൊന്നത്. 2010ല്‍ മറ്റൊരു മാനഭംഗ കേസുമായി ബന്ധപ്പെട്ട് ശിക്ഷിയ്ക്കപ്പെട്ടിട്ടുളള പ്രതിയ്ക്ക് സാധാരണ സ്‌കൂളില്‍ എങ്ങനെ പ്രവേശനം നേടാനായെന്നതാണ് വിവാദമായിരിക്കുന്നത്.
സ്‌കൂള്‍ അധികൃതരുടെ പിഴവു മൂലമാണ് തങ്ങളുടെ മകള്‍ കൊല്ലപ്പെട്ടതെന്ന് ആഗ്നസിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പ്രതിയായ ആണ്‍കുട്ടിയ്ക്ക് പ്രവേശനം നല്‍കുന്ന സമയത്ത് സ്‌കൂള്‍ അധികൃതര്‍ അല്പമെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ തന്റെ മകള്‍ക്ക് ഈ ഗതി വരില്ലായിരുന്നുവെന്നാണ് ആഗ്നസിന്റെ അമ്മ പറയുന്നത്.
എന്നാല്‍ മാനഭംഗകേസുമായി ബന്ധപ്പെട്ട് മാത്യുവിനെ മൂന്നു മാസം ശിക്ഷിച്ചിരുന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.












Click it and Unblock the Notifications