കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്‍ലിമിറ്റഡ് എസ്എംഎസുമായി സബീര്‍ ഭാട്ടിയ

Google Oneindia Malayalam News

Sab
കാന്‍ബറ: ഹോട്ട്‌മെയിലിന്റെ സ്ഥാപകരിലൊരാളായ സബീര്‍ ഭാട്ട്യ പരിധിയില്ലാത്ത സൗജന്യ എസ്എംഎസ് മൊബൈല്‍ അപ്ലിക്കേഷനുമായി രംഗത്ത്. ജാക്‌സര്‍എസ്എംഎസ്(jaxtrsms) എസ്എംഎസ് എന്നു പേരിട്ടിട്ടുള്ള ഈ സംവിധാനത്തിലൂടെ ഏത് മൊബൈലിലേക്കും തീര്‍ത്തും സൗജന്യമായി എസ്എംഎസ് അയയ്ക്കാം.

സ്വീകരിക്കുന്ന ആളുടെ ഫോണില്‍ അപ്ലിക്കേഷന്‍ വേണമെന്ന് നിര്‍ബന്ധമില്ല. സ്വീകരിക്കുന്ന ഫോണുകളിലും അയയ്ക്കുന്ന ഫോണുകളിലും ഒരേ അപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ മാത്രമാണ് സ്മാര്‍ട്ട് മൊബൈലുകളില്‍ നിന്ന് മൊബൈലുകളിലേക്ക് ഇപ്പോള്‍ സൗജന്യ എസ്എംഎസ് അയയ്ക്കാന്‍ സാധിക്കുന്നത്.

മുംബൈയില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തിലാണ് ഭാട്ടിയ ഇക്കാര്യം അറിയിച്ചത്. തീര്‍ത്തും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന അപ്ലിക്കേഷനാണിത്. അതിവേഗം വളരുന്ന ഇന്ത്യന്‍ മൊബൈല്‍ വിപണിയെ ലക്ഷ്യമാക്കി നൂറുശതമാനവും ഇന്ത്യയില്‍ തന്നെ വികസിപ്പെടുത്ത അപ്ലിക്കേഷനാണിത്. ലഭ്യമായ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഈ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.

ഇന്റര്‍നെറ്റിനെയും സെല്ലുലാര്‍ ടെലഫോണിയെയും സംയോജിപ്പിക്കുന്ന ഒരു സംരഭത്തിനു ശ്രമിക്കുമെന്ന് ഭാട്ടിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആപ്പിള്‍ കംപ്യൂട്ടറിലെ ജാക് സ്മിത്തിനൊപ്പം ഹോട്ട്‌മെയില്‍ എന്ന ഇമെയില്‍ സംവിധാനം വികസിപ്പിച്ചെടുത്ത് മൈക്രോസോഫ്റ്റിന് 4000 ലക്ഷം അമേരിക്കന്‍ ഡോളറിന് വില്‍ക്കുമ്പോള്‍ ഭാട്ടിയയുടെ പ്രായം 30നടുത്തായിരുന്നു.

English summary
Indian IT entrepreneur Sabeer Bhatia, better known as the co-founder of email service Hotmail, has launched a mobile application that allows users to send unlimited free text messages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X